Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുക്കുപണ്ടം പണയംവെച്ച്...

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കൊട്ടാരക്കര: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച്​ പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. ഏഴംകുളം നെടുമൺ മലയിൽ ഹൗസിൽ സുകേഷ് (38) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര മുസ്​ലിം സ്​ട്രീറ്റിലുള്ള സൗമ്യ ഫിനാൻസ്​ എന്ന സ്​ഥാപനത്തിലെത്തി രണ്ടരപ്പവൻ തൂക്കമുള്ള മുക്കുപണ്ട വളകൾ പണയംവെച്ച്​ 65000 രൂപ കൈക്കലാക്കി. സ്​ഥാപന ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. കൊട്ടാരക്കര എസ്​.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്​.ഐമാരായ വിശ്വനാഥൻ, ജോൺസൻ, കെ. നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റേഷൻ ഗോതമ്പ് റദ്ദാക്കൽ; പരിഹാരം വേണം കൊട്ടാരക്കര: റേഷൻ ഗോതമ്പ്​ വിഹിതം മുന്നറിപ്പില്ലാതെ വെട്ടിക്കുറച്ചത് പ്രതിസന്ധിയാകുമെന്നും പകരം അരി വിതരണത്തിനുള്ള സംവിധാനമൊരുക്കണമെന്നും കേരള റേഷൻ എംപ്ലോയീസ്​ യൂനിയൻ ആവശ്യപ്പെട്ടു. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് യൂനിയൻ ജില്ല സെക്രട്ടറി ലാലു കെ. ഉമ്മനും താലൂക്ക് സെക്രട്ടറി രഞ്ജിത്തും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story