Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:32 AM IST Updated On
date_range 20 May 2022 5:32 AM ISTമെഡിസെപ് ഇൻഷുറൻസ് വകുപ്പ് വഴി നടപ്പാക്കണം
text_fieldsbookmark_border
കൊട്ടാരക്കര: മെഡിസെപ് സർക്കാറിൻെറ ഇൻഷുറൻസ് വകുപ്പ് വഴി നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡന്‍റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജേക്കബ് പി. എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ടോബിൻ കെ. അലക്സ്, പി. രാധകൃഷ്ണകുറുപ്പ്, ജോർജ്കുട്ടി ജേക്കബ്, പോരുവഴി ബാലചന്ദ്രൻ, അരുൺ രഘു, സജിജോൺ കുറ്റിയിൽ, ജോൺ പി. കരിക്കം, സിനോലിൻ, ജെ. ജയന്തി ശ്രീകുമാർ, സീന എന്നിവർ സംസാരിച്ചു. പൊലിക്കോട്-അണ്ടൂർ റോഡ് പുനർനിർമാണം തുടങ്ങി കൊട്ടാരക്കര: പൊലിക്കോട്-അണ്ടൂർ റോഡ് പുനർനിർമാണം തുടങ്ങി. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് 14 ലക്ഷവും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഏഴേകാൽ ലക്ഷവും അനുവദിച്ചാണ് നിർമാണം. പൊലിക്കോട്, വൈങ്കോട്ടൂർ വഴി അണ്ടൂർ വരെ ഒന്നരക്കിലോമീറ്റർ റോഡാണ് പുനർനിർമിക്കുന്നത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് അപകടപാതയായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story