Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:29 AM IST Updated On
date_range 20 May 2022 5:29 AM ISTഏകദിന പരിശീലനം
text_fieldsbookmark_border
ഇരവിപുരം: ഇരവിപുരം സർവിസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഐ.എൻ.ടി.യു.സി നേതാവ് എൻ. അഴകേശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് വാളത്തുംഗൽ രാജഗോപാൽ അധ്യക്ഷത വഹിച്ചു. മാനേജ്മെന്‍റ് പരിശീലകൻ പാട്രിക് എം കല്ലട നേതൃത്വം നൽകി. ബാങ്ക് ഡയറക്ടർമാരായ ജി.ആർ. കൃഷ്ണകുമാർ, വി.പി. മോഹൻകുമാർ, എ. കമറുദീൻ, എസ്. കണ്ണൻ, സി. കിഷോർകുമാർ, കെ. ബാബു, വി.എസ്. ശ്രീജ, എസ്. ജീജാഭായ്, ബാങ്ക് സെക്രട്ടറി റാണി ചന്ദ്ര എന്നിവർ പങ്കെടുത്തു. പരിശോധന നടത്തി കണ്ണനല്ലൂർ: തൃക്കോവിൽവട്ടം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കടകളിൽ പ്രാഥമികാരോഗ്യ കേന്ദ്രവും ഭക്ഷ്യ സുരക്ഷ വിഭാഗവും പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മുഖത്തല ക്ഷേത്ര പരിസരത്ത് നടത്തിയ പരിശോധനയിൽ ഏഴ് കടകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എസ്. സജീവ്, സന്തോഷ്, ഫുഡ് സേഫ്റ്റി ഓഫിസർ അഞ്ജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷാഫി, സന്ധ്യ, ശോഭ, അപർണ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story