Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:29 AM IST Updated On
date_range 20 May 2022 5:29 AM ISTവീടിന്‍റെ മേൽക്കൂര തകർന്ന് അഞ്ചുപേർക്ക് പരിക്ക്
text_fieldsbookmark_border
കൊട്ടിയം: വ്യാഴാഴ്ച പുലർച്ചയുണ്ടായ മഴയിലും കാറ്റിലും വീടിന്‍റെ മേൽക്കൂര തകർന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. മൈലക്കാട് ശിവൻ നടക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ ഷെമി തങ്കപ്പന്‍റെ വീടാണ് തകർന്നത്. പുലർച്ച രണ്ടോടെയായിരുന്നു സംഭവം. വീടിനുള്ളിലുണ്ടായിരുന്ന ഷെമി തങ്കപ്പൻ, ഭാര്യ സ്മിത, മക്കളായ ആരാധ്യ (ആറ്), ആദിത്യൻ (10), സ്മിതയുടെ പിതാവ് ശിവദാസൻ (62) എന്നിവർക്കാണ് പരിക്കേറ്റത്. ഓടുകൾക്കിടയിൽ കുടുങ്ങിപ്പോയ കുട്ടികൾ ഉൾപ്പടെയുള്ളവരെ പുറത്തെടുത്ത് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽക്കൂര പൂർണമായും നിലംപതിക്കും മുമ്പ് കുട്ടികളെ പുറത്തെടുത്തതിനാൽ വലിയ അപകടമൊഴിവായി. സംഭവമറിഞ്ഞ് ആദിച്ചനല്ലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കുവിന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പാസഞ്ചർ ട്രെയിൻ നിരക്കുകൾ നിലനിർത്തണം കൊല്ലം: പാസഞ്ചർ ട്രെയിൻ നിരക്കുകൾ നിലനിർത്താൻ റെയിൽവേ നടപടി സ്വീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു. കൺവീനർ ജെ. ഗോപകുമാർ, ടി.പി. ദീപു ലാൽ, നിർമൽ കുമാർ, സന്തോഷ് രാജേന്ദ്രൻ, ചിതറ അരുൺ ശങ്കർ, കാര്യറ നസീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story