Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമണ്ണെടുത്ത് കുടുംബത്തെ...

മണ്ണെടുത്ത് കുടുംബത്തെ അപകടത്തിലാക്കിയ സംഭവം: വില്ലേജ് ഓഫിസറെ തടഞ്ഞുവെച്ചു

text_fields
bookmark_border
കുണ്ടറ: കിഴക്കേ കുണ്ടറ പ്ലാച്ചിമുക്കിൽ കുടുബത്തിന് ഭീഷണിയാകുന്ന വിധത്തിൽ വീടിനോട് ചേർന്ന് 30 അടിയിലധികം താഴ്ചയിൽ മണ്ണെടുത്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐ. കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന വില്ലേജ് ഓഫിസറെ ഉപരോധിച്ചു.11.30ന് ആരംഭിച്ച ഉപരോധം ജില്ലയിൽനിന്ന് ഉന്നത ഉദ്യോഗസ്​ഥർ എത്തി സ്ഥലം സന്ദർശിച്ച് കുടുംബത്തെ മാറ്റിപാർപ്പിച്ചതോടെയാണ് അവസാനിച്ചത്. വൈകീട്ടോടെയാണ്​ കുടുംബത്തെ സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റി പാർപ്പിച്ചത്​. ഉപരോധസമരത്തിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ്​ അരുൺ, സെക്രട്ടറി എസ്​.ശ്യാം, വിഷ്ണു, രേഷ്മ, അനൂപ്, സി.പി.എം കുണ്ടറ എൽ.സി സെക്രട്ടറി എം. വിൻസന്‍റ്​, ഏരിയ കമ്മിറ്റി അംഗം ആർ. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി. അടയന്തര നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസിൽദാർമാർ (ചിത്രം) കുണ്ടറ: പഞ്ചായത്ത് അഞ്ചാംവാർഡ് പ്ലാച്ചിമുക്കിൽ ജിയോളജി പാസിന്‍റെ മറവിൽ ഭീകരമായ വിധത്തിൽ മണ്ണെടുത്തവർക്കെതിരെ നിയമപരമായ എല്ലാ നടപടിയും അടയന്തരമായി സ്വീകരിക്കുമെന്ന് ഹെഡ്​ ക്വാർട്ടേഴ്സ്​ ഡെപ്യൂട്ടി തഹസിൽദാർ റാം ബിനോയിയും ഡിസാസ്റ്റർ മാനേജ്മെന്‍റ്​ ഡെപ്യൂട്ടി തഹസിൽദാർ എസ്​. സജീവും പറഞ്ഞു. വ്യാഴാഴ്ചതന്നെ റിപ്പോർട്ട് കലക്ടർക്ക് കൈമാറും. മണ്ണെടുക്കുന്നതിന് നൽകിയ അനുമതിയുടെ സാധുതയും അതിലെ വ്യവസ്ഥകളുടെ ലംഘനവും പരിശോധിക്കും. എല്ലാ നിയമലംഘനത്തിനും വകുപ്പുകൾ ചുമത്തി കേസെടുക്കും. സ്ഥലം സന്ദർശിച്ച തങ്ങൾക്ക് പ്രഥമദൃഷ്​ട്യാ നിയമലംഘനം ബോധ്യപ്പെട്ടിട്ടുണ്ട്. കർശന നടപടിക്കായി റിപ്പോർട്ട് നൽകുമെന്ന്​ അവർ മാധ്യമങ്ങളോട് പറഞ്ഞു. റവന്യൂ നടപടി പാവങ്ങളെ കുടുക്കും; മാഫിയ സുരക്ഷിതരായി തുടരും കുണ്ടറ: പ്ലാച്ചിമുക്കിലെ അതിഭീകര മണ്ണെടുപ്പിൽ റവന്യൂ ഡിസാസ്റ്റർ മാനേജ്മെന്‍റ്​ സ്വീകരിക്കുന്ന നടപടികൾ നിയമപരമായി കുരുക്കുന്നത് വസ്​തു ഉടമകളെ. മൂന്നുപേരുടെ വസ്​തുവിൽനിന്നാണ് ഭീകരമായി മണ്ണെടുത്തിട്ടുള്ളത്. ഇതിൽ രണ്ടുപേരും പഞ്ചായത്ത് വീടുവെക്കാൻ നൽകിയ തുക ഉപയോഗിച്ച് വാങ്ങിയ വസ്​തുവാണ്. ഇവർ സാധാരണക്കാരുമാണ്. കേസിൽപെടുക ഇവരാണ്. ഇവർക്ക് തുച്ഛമായ തുക നൽകി മണ്ണെടുത്ത് കോടികൾ സമ്പാദിച്ച മാഫിയ അപ്പോഴും സുരക്ഷിതരായിരിക്കും. മണ്ണെടുക്കാൻ അനുമതി നൽകുന്ന പാസിൽ വാഹനത്തിന്‍റെയും ഉടമയുടെയും മറ്റും വിവരങ്ങൾ ഉണ്ടാകും ഈ വിവരങ്ങൾ വെച്ച് ഇവർക്കെതിരെയും കേസെടുക്കുന്ന കാര്യത്തിൽ നിശ്ചയമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story