Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസനദ്​ദാന സമ്മേളനം

സനദ്​ദാന സമ്മേളനം

text_fields
bookmark_border
കൊല്ലം: ഹാശിമി സനദ്​ ദാന സമ്മേളനം ഈ മാസം 20, 21, 22 തീയതികളിൽ ശാസ്താംകോട്ട ഐ.സി.എസിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട്​ ഏഴിന്​ മദനീയം ആത്മീയ മജ്​ലിസ് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്യും. 21ന്​ വൈകീട്ട്​ മൂന്നിന്​ പരിസ്ഥിതി സമ്മേളനം എസ്. നൗഷാദ് മന്നാനിയും ഏഴിന്​ സ്ഥാനവസ്ത്ര വിതരണം പി.എം.എസ്. തങ്ങൾ വടുതലയും ഉദ്ഘാടനം ചെയ്യും. 22ന്​ വൈകീട്ട്​ നാലിന്​ 147 പേർക്ക്​ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ ഹാശിമി ബിരുദവും ഖുർആൻ മനഃപാഠമാക്കിയ 10 വിദ്യാർഥികൾക്ക് ഹാഫിസ് സനദും നൽകും. ഷിഹാബുദ്ദീൻ അഹ്ദൽ മത്തന്നൂർ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.സി.എസ് ജനറൽ സെക്രട്ടറി പി.കെ. ബാദ്​ഷ സഖാഫി അധ്യക്ഷതവഹിക്കും. ഐ.സി.എസ്​ ജനറൽ സെക്രട്ടറി പി.കെ ബാദ്ഷ സഖാഫി, എച്ച്​. ഖാദർകുട്ടി, എ. അബ്ദുറഷീദ്, അക്ബർ തങ്ങൾ ആലപ്പുഴ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story