Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:33 AM IST Updated On
date_range 19 May 2022 5:33 AM ISTഅംഗൻവാടി പ്രവര്‍ത്തകരെ ആദരിച്ചു
text_fieldsbookmark_border
ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്കില്‍ ഐ.സി.ഡി.എസിന്‍റെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാല സേവനമനുഷ്ഠിച്ച് ചുമതലയില്‍നിന്ന് വിരമിക്കുന്ന അംഗൻവാടി പ്രവര്‍ത്തകരെ ജി.എസ്. ജയലാല്‍ എം.എല്‍.എ ആദരിച്ചു. 38 വര്‍ഷങ്ങളായി ഇത്തിക്കര ഐ.സി.ഡി.എസിന്റെ ഭാഗമായി പ്രവര്‍ത്തിച്ച 13 പേരെയാണ് ആദരിച്ചത്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സദാനന്ദന്‍ പിള്ള അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സി. ശകുന്തള, എം.കെ. ശ്രീകുമാര്‍, ബ്ലോക്ക് അംഗങ്ങളായ സിനി അജയന്‍, ആശ, ബിന്ദു ഷിബു, സി.ഡി.പി.ഒ രഞ്ജിനി, മറ്റ് ജനപ്രതിനിധികള്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. യു.ഡി.എഫ് പ്രതിഷേധം 20ന് കൊല്ലം: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികം വിനാശത്തിന്‍റെ വർഷമായി യു.ഡി.എഫ് ആചരിക്കുന്നതിന്‍റെ ഭാഗമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ മേയ് 20ന് പ്രതിഷേധ ധർണ നടത്തുമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ അറിയിച്ചു. ജില്ലതല ഉദ്ഘാടനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പരവൂരിൽ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story