Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൃത്രിമ ​​കാലുകൾ...

കൃത്രിമ ​​കാലുകൾ വിതരണം ചെയ്തു

text_fields
bookmark_border
കടയ്ക്കൽ: കെ.പി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ കിംസ്ഹെൽത്തിന്‍റെ സഹകരണത്തോടെ 60 പേർക്ക് സൗജന്യ ജയ്​പുർ കൈ-കാൽ വിതരണം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സാം കെ. ഡാനിയേൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എസ്. ഇക്ബാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ ആഴാവീട്, ജി. വാസുദേവൻ, ഡി. ദിലീപ് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ജെ. നജീബത്ത്, ബ്ലോക്ക് അംഗം എസ്. അരുൺകുമാർ, ചിതറ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ എം.എസ്. മുരളി, കുമ്മിൾ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ. മധു, കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ എം. മനോജ്കുമാർ, ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ സി.എസ്. അമൃത, കിംസ്ഹെൽത്ത്‌ ക്ലസ്റ്റർ ചീഫ് ഓപറേറ്റിങ് ഓഫിസർ രേഷ്മി ഐഷ, വാർഡ് അംഗം മിനി ഹരികുമാർ, ചിതറ മുരളി എന്നിവർ പങ്കെടുത്തു. ദി സിറ്റിസണ്‍ കാമ്പയിന്‍ ചടയമംഗലത്തും (ചിത്രം) ചടയമംഗലം: കൊല്ലത്തെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത കൈവരിച്ച ജില്ലയാക്കി മാറ്റുന്നതിന്‍റെ ഭാഗമായ ദി സിറ്റിസണ്‍ കാമ്പയിന് ചടയമംഗലം പഞ്ചായത്തില്‍ തുടക്കമായി. ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേല്‍ നിര്‍വഹിച്ചു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്‍റ്​ ജെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ലതിക വിദ്യാധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം. ബാബുരാജന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്രയില്‍ ഹരിതകര്‍മസേനാംഗങ്ങള്‍, സി.ഡി.എസ്-കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗൻവാടി പ്രവര്‍ത്തകര്‍, വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ്‌സ്, എന്‍.എസ്.എസ്-സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വളന്റിയര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story