Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:30 AM IST Updated On
date_range 19 May 2022 5:30 AM ISTസംഗമം വാർഡ് പിടിച്ചെടുത്ത് എൽ.ഡി.എഫ്
text_fieldsbookmark_border
ശാസ്താംകോട്ട: ഉപതെരഞ്ഞെടുപ്പ് നടന്ന ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം രണ്ടാം വാർഡിൽ യു.ഡി.എഫിൽനിന്ന് സീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി ബി. സുനിൽകുമാർ 169 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോൺഗ്രസ് നേതാവും വാർഡ് മെംബറുമായിരുന്ന വേണു വൈശാലിയുടെ ആകസ്മിക വിയോഗത്തെ തുടർന്നാണ് സംഗമം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ. സുധികുമാറും എൽ.ഡി.എഫ് സ്ഥാനാർഥിയായി ബി. സുനിൽ കുമാറും ബി.ജെ പി സ്ഥാനാർഥിയായി പി. ഗോപീഷുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ബി. സുനിൽകുമാറിന് 510, സുധികുമാറിന് 341ഉം ഗോപീഷിന് 265 വോട്ടുമാണ് ലഭിച്ചത്. 18 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ നിലവിൽ യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് ഏഴും ബി.ജെ.പി, എസ്.ഡി.പി.ഐ എന്നിവർക്ക് ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. എൽ.ഡി.എഫ് സീറ്റ് പിടിച്ചെടുത്തതോടെ ഇവിടെ ഇവർ തമ്മിലുള്ള കക്ഷിനില എട്ട് വീതം ആയിട്ടുണ്ട്. ഇത് വരുംനാളുകളിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് കാരണമാകാൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ വാർഡിൽ ആഹ്ലാദ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story