Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'രാജ്ഭവൻ മാർച്ചിൽ...

'രാജ്ഭവൻ മാർച്ചിൽ ആയിരം പേരെ പങ്കെടുപ്പിക്കും '

text_fields
bookmark_border
കൊല്ലം: ഏക സിവിൽ കോഡിനെതിരെ 24ന് ദക്ഷിണകേരള ജംഇയ്യതുൽ ഉലമയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്ഭവൻ മാർച്ചിൽ ജില്ലയിൽനിന്ന് ആയിരം പേരെ പങ്കെടുപ്പിക്കാൻ സംഘടന സമിതി യോഗം തീരുമാനിച്ചു. ജംഇയ്യതുൽ ഉലമ, ജമാഅത്ത് ഫെഡറേഷൻ, വിദ്യാഭ്യാസ ബോർഡ്, ലജ്നത്തുൽ മുഅല്ലി മീൻ, യുവജന ഫെഡറേഷൻ, വിദ്യാർഥി ഫെഡറേഷൻ സംഘടനകളുടെ സംയുക്ത പ്രതിനിധിയോഗം ജംഇയ്യതുൽ ഉലമ സംസ്​ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റ്​ എ.കെ. ഉമർ മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ അഡ്വ. കെ.പി. മുഹമ്മദ് നയവിശദീകരണം നടത്തി. ഏക സിവിൽകോഡ്​ ഭരണഘടന വിരുദ്ധമാണെന്നും ന്യൂനപക്ഷാവകാശ ങ്ങളെ ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുളത്തൂപ്പുഴ സലീം, കണ്ണനല്ലൂർ എൽ. നിസാമുദ്ദീൻ, വൈ.എം. ഹനീഫ മൗലവി, എ.ജെ. സ്വാദിഖ് മൗലവി, എൽ. അബ്ദുൽസലാം മൗലവി, എ. ശംസുദ്ദീൻ മൗലവി, ഷാജഹാൻ മന്നാനി, സുബൈർ മൗലവി, സി.ജെ. ജലീൽ റഷാദി, ഷരീഫുദ്ദീൻ മന്നാനി, നാഷിദ് ബാഖവി, കുണ്ടുമൺ ഹുസൈൻ മന്നാനി, ഷാക്കിർ ഹുസൈൻ ദാരിമി, നിസാം കുന്നത്ത്, പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി, അൻഷാദ് മന്നാനി മണനാക്ക്, കെ.ആർ. ഷാഹുൽ ഹമീദ് മുസ്​ലിയാർ, അനസ്​ മന്നാനി കണ്ണനല്ലൂർ എന്നിവർ സംസാരിച്ചു. കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്​ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്ദുൽ അസീസ്​ മൗലവി ജില്ല സ്വാഗതസംഘം ഓഫിസ്​ ഉദ്ഘാടനം ചെയ്തു. ചീഫ് കോഓഡിനേറ്റർ പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story