Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:28 AM IST Updated On
date_range 19 May 2022 5:28 AM ISTവെളിനല്ലൂരിൽ ചരിത്രം തിരുത്തി യു.ഡി.എഫ് ഭരണത്തിലേക്ക്
text_fieldsbookmark_border
ഓയൂർ: ഉപതെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ ചരിത്രം തിരുത്തി വെളിനല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിലേക്ക്. മുളയറച്ചാൽ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ നിസാർ വട്ടപ്പാറ (കോൺ.) 399 വോട്ടിൻെറ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെയാണ് ഭരണമാറ്റത്തിന് വഴിയൊരുങ്ങുന്നത്. എൽ.ഡി.എഫിലെ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ഷീജ നൗഷാദാണ് (സി.പി.ഐ) പരാജയപ്പെട്ടത്. നിസാർ വട്ടപ്പാറ (യു.ഡി.എഫ്) -793, ഷീജ നൗഷാദ് (എൽ.ഡി.എഫ്) -394, ആലുവിള വിജയകുമാർ (ബി.ജെ.പി) -48, ഷൈജു വട്ടപ്പാറ (പി.ഡി.പി) -15 എന്നിങ്ങനെയാണ് വോട്ടിങ് നില. മുളയറച്ചാലിലെ എൽ.ഡി.എഫ് അംഗം എസ്. അമൃത് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് വിജയിച്ചതോടെ കക്ഷി നില, വെൽഫയർ പാർട്ടി ഉൾപ്പടെ യു.ഡി.എഫ് -എട്ട്, എൽ.ഡി.എഫ് -ഏഴ്, ബി.ജെ.പി -രണ്ട് എന്ന നിലയിലായി. വോട്ടെണ്ണൽ കേന്ദ്രമായ മുളയറച്ചാൽ എജിനീയറിങ് കോളജിന് മുന്നിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പൂയപ്പള്ളി എസ്.ഐയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ പ്രദേശത്ത് ആഹ്ലാദപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story