Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:28 AM IST Updated On
date_range 19 May 2022 5:28 AM ISTഅടൂർ ബാലൻ സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കൊല്ലം: കേരള പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡന്‍റും മലയാള മനോരമയുടെ ബ്യൂറോ ചീഫും ആയിരുന്ന അടൂർ ബാലന്‍റെ സ്മരണാർഥം കൊല്ലം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വികസനോന്മുഖ റിപ്പോർട്ടിനാണ് അവാർഡ്. 2021 മേയ് ഒന്ന് മുതൽ 2022 മേയ് ഒന്നുവരെ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ പരിഗണിക്കും. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രത്തിന്‍റെ മൂന്ന് പകർപ്പ് സഹിതം മേയ് 30 നകം സെക്രട്ടറി, കൊല്ലം പ്രസ് ക്ലബ്, സ്വദേശാഭിമാനി സ്മാരക മന്ദിരം, ചിന്നക്കട കൊല്ലം-1 എന്ന വിലാസത്തിൽ അപേക്ഷിക്കണം. പുരസ്കാരം ജൂൺ 17ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story