Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:32 AM IST Updated On
date_range 18 May 2022 5:32 AM ISTവിലക്കുറവിന്‍റെ സ്കൂൾ വിപണിയുമായി പൊലീസ് കൺസ്യൂമർ സ്റ്റോർ
text_fieldsbookmark_border
കൊട്ടാരക്കര: ജില്ല പൊലീസ് സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര എസ്.എൻ.ഡി.പി ബിൽഡിങ്ങിലെ കൺസ്യൂമർ സ്റ്റോറിൽ സ്കൂൾ വിപണി തുടങ്ങി. മുൻനിര കമ്പനികളുടെ നോട്ട്ബുക്ക്, ബാഗുകൾ, കുടകൾ, പേനകൾ മറ്റനുബന്ധ പഠനോപകരണങ്ങൾ എന്നിവയുടെ ഒരു മാസം നീളുന്നതാണ് പ്രത്യേക വിപണന മേള. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെ പ്രവർത്തിക്കും. റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷ് ആദ്യ വിൽപന നടത്തി. പൊലീസ് സൊസൈറ്റി പ്രസിഡന്‍റ് എസ്. ഷൈജു, ഭരണസമിതി അംഗങ്ങളായ വി.പി. ബിജു, അനിതാകുമാരി, അസോസിയേഷൻ ഭാരവാഹികളായ ആർ.എൽ. സാജു, എസ്. നജീം, എസ്. ഗിരീഷ്, എം. വിനോദ്, ടി. അജിത്കുമാർ, സന്തോഷ്, സാനി, ഗോകുൽ എന്നിവർ പങ്കെടുത്തു. ഓയൂർ ഫയർ സ്റ്റേഷന് ഭരണാനുമതി ഓയൂർ: 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വെളിനല്ലൂർ പഞ്ചായത്തിലെ ഓയൂർ ഫയർ സ്റ്റേഷന് ഭരണാനുമതി. 2005 ൽ എഴുകോൺ നാരായണൻ എം.എൽ.എയായ സമയത്ത് അനുവദിച്ച ഫയർ സ്റ്റേഷൻ ഇനിയും തുടങ്ങാത്തതിൽ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. ഫയർ സ്റ്റേഷന് പഞ്ചായത്തിൽ കെട്ടിടം പണിയുന്നതിന് അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ നീളുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ കാളവയലിൽ 50 സെന്‍റ് നിലം വാങ്ങി നികത്തിയിരുന്നു. വസ്തുവിന്‍റെ പ്രമാണത്തിലെ അവ്യക്തത മൂലം സ്ഥലം കൈമാറാൻ കഴിഞ്ഞില്ല. തുടർന്ന് പ്രമാണത്തിലെ അപാകത പരിഹരിച്ച് വസ്തു കൈമാറിയെങ്കിലും 2005 ലെ ഭരണാനുമതി ഉത്തരവുപ്രകാരം അനുവദിച്ച കെട്ടിടം പണിയാനോ പുതിയ തസ്തിക സൃഷ്ടിക്കാനോ കഴിയാതെയായി. അങ്ങനെ നിർമാണം വീണ്ടും നീണ്ടു. തുടർന്ന് വീണ്ടും പഞ്ചായത്ത് ഭരണ സമിതി ഇടപെട്ടതിനെത്തുടർന്ന് സർക്കാർ ഉത്തരവാവുകയായിരുന്നു. പുത്തൂരിൽ ട്രാഫിക് പരിഷ്കരണത്തിന് തീരുമാനം കൊട്ടാരക്കര: ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും അപകടങ്ങൾ ഒഴിവാക്കാനും അടിയന്തര ഗതാഗത പരിഷ്കരണങ്ങൾ ഏർപ്പെടുത്താൻ ഗതാഗത അവലോകന നിർവാഹക സമിതി യോഗത്തിൽ തീരുമാനം. സ്കൂൾ തുറക്കുന്നതിന് മുമ്പ് ഇത് നടപ്പാക്കും. പാർക്കിങ് പരിഷ്കരണം, അനധികൃത പാർക്കിങ് തടയൽ, ട്രാഫിക് വാർഡന്മാരുടെ സേവനം കൂടുതൽ ലഭ്യമാക്കൽ എന്നിങ്ങനെ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നുവന്നു. ഉടൻ തന്നെ വിപുലമായ ട്രാഫിക് പരിഷ്കരണ സമിതി വിളിച്ചു കൂട്ടി അതിൽനിന്ന് കൂടി ലഭിക്കുന്ന നിർദേശങ്ങൾ ഉൾക്കൊണ്ടായിരിക്കും പരിഷ്കാരങ്ങൾ നടപ്പാക്കുക. മൂന്ന് മാസത്തിലൊരിക്കൽ അവലോകന യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും. ജങ്ഷനിലെ റോഡിലെ അപകടക്കുഴികൾ അടക്കാൻ എത്രയും വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തു. പുത്തൂർ ഐ.എസ്.എച്ച്.ഒ ജി. സുഭാഷ് കുമാർ അധ്യക്ഷതവഹിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ. സത്യഭാമ, ജില്ല പഞ്ചായത്തംഗം ആർ. രശ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബെച്ചി മലയിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കോട്ടക്കൽ രാജപ്പൻ, എ. സൂസമ്മ, ട്രാഫിക് പരിഷ്കരണ കമ്മിറ്റി ഭാരവാഹികളായ ഡി. മാമ്മച്ചൻ, പ്രശാന്ത്കുമാർ, ജനമൈത്രി ബീറ്റ് ഓഫിസർ ആർ. രാജീവൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story