Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:32 AM IST Updated On
date_range 18 May 2022 5:32 AM ISTകരീപ്രയിൽ എൽ.ഡി.എഫ് മുന്നണി ബന്ധം ഉപേക്ഷിച്ചെന്ന് സി.പി.ഐ
text_fieldsbookmark_border
കൊട്ടാരക്കര: കരീപ്രയിൽ എൽ.ഡി എഫ് മുന്നണി ബന്ധം ഉപേക്ഷിച്ചെന്ന് സി.പി.ഐ കരീപ്ര മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ. രണ്ടു ദിവസം മുമ്പ് നടന്ന കരീപ്ര സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥി സോമനെ തോൽപിക്കാൻ സി.പി.എം ശ്രമിച്ചതായുള്ള ആരോപണത്തിൽ എൽ.ഡി.എഫിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സി.പി.എമ്മിൽനിന്ന് 2018 ലാണ് ആർ. സോമൻ സി.പി.ഐലേക്ക് വരുന്നത്. ബാങ്ക് തെരഞ്ഞെടുപ്പിൽ സോമൻ വിജയിച്ചെങ്കിലും 1833 വോട്ട് മാത്രമാണ് ലഭിച്ചത്. പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനായി എൽ.ഡി.എഫ് യോഗം കൂടണമെന്ന് സി.പി.എം സി.പി.ഐയെ അറിയിച്ചെങ്കിലും മുന്നണി മര്യാദ പാലിക്കാതെ വോട്ട് മറിച്ചവർക്കെതിരെ സി.പി.എം ഏരിയ കമ്മിറ്റിക്കും ജില്ല കമ്മിറ്റിക്കും നൽകിയ പരാതിയിൽ നടപടി ഉണ്ടാവട്ടെയെന്നാണ് സി.പി.ഐ നിലപാട്. ഇതുണ്ടായില്ലെങ്കിൽ കരീപ്രയിൽ സി.പി.ഐ ഒറ്റക്കു നിന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ്. രണ്ടു മാസം മുമ്പ് കുടുംബശ്രീ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം സി.പി.എമ്മിനും വൈസ് ചെയർമാൻ സ്ഥാനം സി.പി.ഐക്കുമാണെന്ന ധാരണയിലാണ് മുന്നോട്ട് പോയത്. എന്നാൽ, വൈസ് ചെയർമാൻ സ്ഥാനം നൽകുന്നതിൽ സി.പി.എം താൽപര്യം കാണിച്ചില്ലെന്നും സി.പി.ഐ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story