Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:32 AM IST Updated On
date_range 18 May 2022 5:32 AM ISTതാലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതം -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
text_fieldsbookmark_border
പത്തനാപുരം : താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആനന്ദവല്ലി പറഞ്ഞു. താലൂക്കാശുപത്രിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ കാര്യങ്ങളും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചെയ്യുന്നുണ്ട്. താലൂക്കാശുപത്രിക്കാവശ്യമായി ഏറ്റെടുത്ത വസ്തു ആരോഗ്യവകുപ്പിന് ബ്ലോക്ക് പഞ്ചായത്ത് കൈമാറുന്നില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. എം.എൽ.എ മുൻകൈയെടുത്ത് 78 കോടി രൂപ അനുവദിച്ച താലൂക്കാശുപത്രി നിർമിക്കുന്നതിന് രണ്ടേക്കർ സ്ഥലം ബ്ലോക്ക് പഞ്ചായത്തിന് പേരിൽ വാങ്ങിയിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന് അന്തിമ പ്ലാൻ അംഗീകരിക്കുന്നതിന് മുറക്ക് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. വൈകീട്ട് ആറിനു ശേഷം ഒ.പി പ്രവർത്തനം നൽകാത്തത് ഡോക്ടർമാരുടെ അഭാവം കാരണമാണ്. നിലവിൽ അഞ്ച് ഡോക്ടർമാരുടെ കുറവാണുള്ളത്. കഴിഞ്ഞ മാർച്ചിൽ ഒമ്പതു ലക്ഷം രൂപ ബ്ലോക്കിൽനിന്നു മുടക്കി പുതിയ എക്സ്റേ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രി മരുന്ന് വാങ്ങൽ, പാലിയേറ്റിവ് കെയർ, ദൈനംദിന ചെലവുകൾ എന്നിവക്കായി ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉപയോഗിച്ചുവരുന്നതായും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story