Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇരവിപുരത്ത്​...

ഇരവിപുരത്ത്​ പുലിമുട്ടുകൾക്ക് ഉയരമില്ല; മണ്ണ്​ നിറയുന്നു

text_fields
bookmark_border
പുലിമുട്ട് നിർമാണം അശാസ്ത്രീയമെന്ന് ചിത്രം- ഇരവിപുരം: തീരപ്രദേശത്തെ പുലിമുട്ട് നിർമാണം അശാസ്ത്രീയമെന്ന് പരാതി. നിർമാണം പൂർത്തിയാക്കിയ പുലിമുട്ടുകൾക്ക് ആവശ്യത്തിന് ഉയരമില്ലാത്തതിനാൽ പലയിടത്തും മണ്ണ്​ കയറി നിറയുകയാണ്. മഴക്കാലത്ത് പുലിമുട്ടുകൾ വെള്ളത്തിനടിയിലാകുമെന്നാണ് തീരദേശവാസികൾ പറയുന്നത്. കുളത്തുംപാട് കുരിശ്ശടിക്കടുത്ത് പുലിമുട്ടിൽ കയറിയ മണ്ണ് മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്തു. പുലിമുട്ടിൽ നിന്ന്​ നീക്കം ചെയ്യുന്ന മണ്ണ് തീരപ്രദേശത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. പുലിമുട്ടുകളിൽ മണ്ണ് അടിഞ്ഞു കയറിയതോടെ തീരദേശവാസികൾ ആശങ്കയിലാണ്. അടുത്ത വർഷ കാലത്ത് കടൽകയറ്റം ഉണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. കടവൂർ ശിവദാസൻ അനുസ്മരണം ചിത്രം- കൊല്ലം: ഡി.സി.സി പ്രസിഡന്‍റും മന്ത്രിയുമായിരുന്ന കടവൂർ ശിവദാസ‍ന്‍റെ മൂന്നാമത് അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ്​ പ്രസിഡന്‍റ് എസ്​. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ജി. പ്രതാപവർമതമ്പാൻ, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, ജ്യോതികുമാർ ചാമക്കാല, സൂരജ് രവി, ബേബിസൺ, നെടുങ്ങോലം രഘു, ജി. ജയപ്രകാശ്, എൻ. ഉണ്ണികൃഷ്ണൻ, എസ്​. ശ്രീകുമാർ, എം.എം. സഞ്ജീവ് കുമാർ, സേതുനാഥപിള്ള, വാളത്തുംഗൽ രാജഗോപാൽ, ആനന്ദ് ബ്രാനന്ദ്, ആർ. രമണൻ, എം. നാസർ, കുഴിയം ശ്രീകുമാർ, ബിജു ലൂക്കോസ്​, ഗീതാകൃഷ്ണൻ, ഷേണായി, ശുഭദേവൻ, റഷീദ്, ശിവപ്രസാദ്, മോഹൻബോസ്​, സന്തോഷ് കടപ്പാക്കട, ജലജ എന്നിവർ സംസാരിച്ചു. തൊഴിലാളി ക്ഷേമനിധികൾ തകർക്കരുത് ഇരവിപുരം: തൊഴിലാളി ക്ഷേമനിധികളിൽനിന്ന്​ കോടികൾ വകമാറ്റി ക്ഷേമനിധികളെ തകർക്കുന്ന രീതിയിൽ നിന്ന്​ സർക്കാർ പിന്തിരിയണമെന്ന് ഇരവിപുരം നിയോജകമണ്ഡലം ഐ.എൻ.ടി.യു.സി അഫിലിയേറ്റഡ് യൂനിയനുകളുടെ യോഗം ആവശ്യപ്പെട്ടു. കലവറ സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കൊട്ടിയം ഗോപൻ അധ്യക്ഷത വഹിച്ചു. കുരീപ്പുഴ വിജയം, മണിയംകുളം ബദറുദ്ദീൻ, മനക്കര സെയിൻ, കൊട്ടിയം സലിം, പരവൂർ ഹക്കീം, അയത്തിൽ നിസാം, പിണക്കൽ സക്കീർ ഹുസൈൻ, കൊട്ടിയം സേതു, അയത്തിൽ സതി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story