Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:31 AM IST Updated On
date_range 18 May 2022 5:31 AM ISTകളപ്പില, മുളയറച്ചാൽ വോട്ടെടുപ്പ് സമാധാനപരം
text_fieldsbookmark_border
ഓയൂര്‍: വെളിയം പഞ്ചായത്തിലെ കളപ്പില വാര്‍ഡിലും വെളിനല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലിലും നടന്ന തെരഞ്ഞെടുപ്പ് സമാധാനപരം. കളപ്പില വാര്‍ഡില്‍ 81.71 ശതമാനവും മുളയറച്ചാലില്‍ 78.72 ശതമാനവും പോളിങ് രേഖപ്പെടുത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹങ്ങള്‍ക്ക് നടുവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വെളിനല്ലൂര്‍ മുളയറച്ചാല്‍ വാര്‍ഡില്‍റോഡുവിള ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളജിലെ രണ്ട് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിലെ ഷീജ നൗഷാദ്, യു.ഡി.എഫിലെ വട്ടപ്പാറ നിസാർ, ബി.ജെ.പി സ്ഥാനാര്‍ഥി വിജയകുമാര്‍, പി.ഡി.പി സ്ഥാനാര്‍ഥി ഷൈജു വട്ടപ്പാറ എന്നിവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 1538 വോട്ടര്‍മാരില്‍ 1250 പേര്‍ വോട്ട് രേഖപ്പെടുത്തി. ഒന്നാം ബൂത്തിലെ 830 വോട്ടര്‍മാരില്‍ 674 പേരും രണ്ടാം ബൂത്തിലെ 708 പേരില്‍ 576 പേരും വോട്ട് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story