Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:31 AM IST Updated On
date_range 18 May 2022 5:31 AM ISTകാട്ടാനയെ കണ്ട് ഭയന്നോടിയ ബൈക്ക് യാത്രക്കാരന്‍റെ കലൊടിഞ്ഞു; ബസ് യാത്രക്കാരെയും വിറപ്പിച്ച് കൊമ്പൻ
text_fieldsbookmark_border
പുനലൂർ: മുന്നിലെത്തിയ കാട്ടാനയെ കണ്ട് ഭയന്നോടിയ ബൈക്ക് യാത്രക്കാരൻ വീണ് കാലൊടിഞ്ഞു. ഈ സമയമെത്തിയ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരേയും ആന ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെ ആറരയോടെ കഴുതുരുട്ടി- അമ്പനാട് റോഡിലായിരുന്നു ഒറ്റയാൻ ഭീതി പരത്തിയത്. അമ്പനാട് മെത്താപ്പ് ലയത്തിൽ വിരമിച്ച തോട്ടം തൊഴിലാളിയായ ഗണേശൻ( 63) പാലുമായി ബൈക്കിൽ ഒമ്പത് മുക്കിലേക്ക് വരുമ്പോഴായിരുന്നു തൊട്ടടുത്തുള്ള എസ്റ്റേറ്റിൽനിന്നു കൊമ്പൻ കാട്ടുപാതയിലൂടെ ഓടിവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം മുന്നോട്ടുപോയാൽ ആപത്താകുമെന്ന് കണ്ട് ഗണേശൻ ബൈക്കും പാലും ഉപേക്ഷിച്ച് കുറേ ദൂരം പിന്നോട്ടോടി എസ്റ്റേറ്റിലൂടെ കാട്ടിലൊളിച്ചു. ഓട്ടത്തിനിടെ വീണ് വലതുകാലിന് ഒടിവുപറ്റി. മൊബൈലിലൂടെ എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചതനുസരിച്ച് തൊഴിലാളികളെത്തി ഗണേശനെ കാട്ടിൽനിന്നു കണ്ടെത്തി തെങ്കാശി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഈ സമയത്താണ് ആര്യങ്കാവ് ഡിപ്പോയിലെ അമ്പനാട്- തെങ്കാശി ബസ് ഇതുവഴി വന്നത്. മുന്നിൽ ആനയെ കണ്ടതോടെ ധൈര്യം കൈവിടാതെ ഡ്രൈവർ എ. റഫീഖ് ബസ് നിർത്തിയെങ്കിലും എൻജിൻ ഓഫാക്കാതെ ഇരപ്പിച്ച് ഏറെ സമയം ശബ്ദം ഉണ്ടാക്കി. ഇതോടെ ആന പാത വിട്ട് വീണ്ടും കാട്ടിലേക്ക് കയറുകയായിരുന്നു. ഈ മേഖലയിൽ എല്ലായിടത്തും കാട്ടാന പതിവാണെങ്കിലും ബസിന് മുന്നിൽ എത്തുന്നത് ആദ്യമാണ്. (ചിത്രം ഈമെയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story