Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:30 AM IST Updated On
date_range 18 May 2022 5:30 AM ISTകലാജാഥക്ക് സ്വീകരണം
text_fieldsbookmark_border
കുണ്ടറ: ബാലസംഘം കുണ്ടറ ഏരിയ കമ്മിറ്റിയുടെ വേനൽത്തുമ്പി കലാജാഥക്ക് സ്വീകരണം നൽകി. കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സി.പി.എം പെരുമ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷതവഹിച്ചു. പു.ക.സ ഏരിയ കമ്മിറ്റി പ്രസിഡന്‍റ് സുശീല, പി.പി. ജോസഫ്, സ്മൃതി, പി. സുദർശനൻ പിള്ള, കെ. സരോജിനി, ഷീല കുമാരി, രഞ്ജിനി, എൻ. ജഗദീശൻ, പ്രശാന്ത്, രാധാകൃഷ്ണപിള്ള, സുരേന്ദ്രൻ, വിനീത്, എസ് എസ്. ശ്രീകുമാർ, ടി.ജി. പ്രഭ, ഗോപിനാഥൻ പിള്ള, അൻസർ അഷറഫ് എന്നിവർ പങ്കെടുത്തു. ചിത്രം- കരിപ്പുറം ഗ്യാസ് ക്രിമറ്റോറിയം സമർപ്പണം കുണ്ടറ: ജില്ല പഞ്ചായത്തിന്‍റെ ധനസഹായത്തോടെ കുണ്ടറ പഞ്ചായത്ത് കരിപ്പുറത്ത് നിർമിച്ച ഗ്യാസ് ക്രിമറ്റോറിയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ.ഡാനിയേൽ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മിനിതോമസ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം സി. ബാൾഡ്വിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ. ഓമനക്കുട്ടൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റ്സി റോയി, എസ്. ശ്യാം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രേഖ ജെ. പിള്ള, വി. വിനോദ്, പഞ്ചായത്ത് സെക്രട്ടറി കോശി ഉമ്മൻ, പഞ്ചായത്തംഗങ്ങളായ വി.കെ. മഞ്ജു, മുക്കൂട് രഘു, ജിജുതോമസ്, കെ. ദേവദാസൻ, വി. സദാശിവൻ, എം. ഗോപാലകൃഷ്ണൻ, ജെസി മേരി ഡിക്രൂസ് എന്നിവർ സംസാരിച്ചു. ചിത്രം- ആധുനിക പൂന്തോട്ടം നിർമിക്കും കുണ്ടറ: കേരളപുരം ഗവ. ഹൈസ്കൂൾ മുറ്റത്ത് 2.5 ലക്ഷം രൂപയുടെ ആധുനിക പൂന്തോട്ടം 83-84 ബാച്ചിലെ പൂർവ വിദ്യാർഥി സംഘടന 'കലപില' തീരുമാനിച്ചു. സ്കൂളിന് മുന്നിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം പൂർത്തിയാകുന്ന മുറക്ക് പുന്തോട്ടം നിർമിക്കും. തണൽമരപ്പൂക്കൾ എന്ന് പേരിട്ട സംഗമം പൂർവ അധ്യാപകരായ ചാൾസ്, ജയചന്ദ്രൻ, കമറുന്നീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.എസ്. ഹബീബ് മുഹമ്മദ് അധ്യക്ഷതവഹിച്ചു. വാർഡംഗം ടി.എസ്. മണിവർണൻ, ഹെഡ്മിസ്ട്രസ് ജെ. ശ്രീലത, സ്റ്റാഫ് സെക്രട്ടറി പി.പി. ലൈലമ്മ, പി.ടി.എ വൈസ് പ്രസിഡന്‍റ് ജയ്സൺ തോമസ്, സംഗീത സംവിധായകൻ കേരളപുരം ശ്രീകുമാർ, കെ.ആർ. ലാലു, റഹിംകുട്ടി എന്നിവർ സംസാരിച്ചു. ഐക്യ ട്രേഡ് യൂനിയൻ മാർച്ച് കുണ്ടറ: ആശുപത്രിമുക്ക് യൂനിറ്റിലെ തൊഴിലാളികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം,എസ് സംഘടനകൾ ചേർന്ന് ചുമട്ടുതൊളിലാളി ക്ഷേമനിധി ഓഫിസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു ജില്ല ജോയന്‍റ് സെക്രട്ടറി ബി. ശുചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. വിൻസന്‍റ് അധ്യക്ഷതവഹിച്ചു. ജഗദീശൻ, സുരേഷ്ബാബു, ഓമനക്കുട്ടൻപിള്ള, എസ്.ഡി. അഭിലാഷ്, എൻ. ശ്രീനിവാസൻ, അഭിലാഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story