Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:29 AM IST Updated On
date_range 18 May 2022 5:29 AM ISTതദ്ദേശവാർഡുകളിലെ ഫലം ഇന്നറിയാം
text_fieldsbookmark_border
കൊല്ലം: ജില്ലയിലെ ആറ് തദ്ദേശസ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. ഫലം ബുധനാഴ്ച രാവിലെ അറിയാം. ക്ലാപ്പന പഞ്ചായത്ത് - ക്ലാപ്പന കിഴക്ക് വാർഡിൽ 87.68 ശതമാനം പോളിങ് രേഖപ്പെടുത്തി. 1420ൽ 1245 വോട്ട് രേഖപ്പെടുത്തി. ഇവരിൽ 723 സ്ത്രീ വോട്ടർമാരാണ്. ശൂരനാട് വടക്ക് പഞ്ചായത്ത്- സംഗമം വാർഡിൽ 83.90 ശതമാനമാണ് പോളിങ്. 1330ൽ 1116 പേർ വോട്ട് ചെയ്തു. 637 ഉം സ്ത്രീ വോട്ടർമാരാണ്. ആര്യങ്കാവ് പഞ്ചായത്ത് - കഴുതുരുട്ടി വാർഡിൽ 77.42 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1147 ൽ 888 പേർ വോട്ട് ചെയ്തു. സ്ത്രീ വോട്ടർമാരുടെ എണ്ണം 497 ആണ്. വെളിയം പഞ്ചായത്ത്- കളപ്പില വാർഡിൽ 77.99 ശതമാനം. 1645 ൽ 1283 പേർ സമ്മതിദാനം വിനിയോഗിച്ചു. 681 ഉം സ്ത്രീ വോട്ടർമാരാണ്. പെരിനാട് പഞ്ചായത്ത്- നാന്തിരിക്കൽ വാർഡിൽ 72.18 ആണ് പോളിങ് ശതമാനം. 1503 ൽ 1085 പേർ വോട്ടിട്ടു. 599 ആണ് സ്ത്രീ വോട്ടർമാർ. വെളിനല്ലൂർ പഞ്ചായത്ത്- മുളയറച്ചാൽ വാർഡിൽ 81.27 ശതമാനം പോളിങ് രേഖപ്പെടുത്തി. 1538 ൽ 1250 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 702 വോട്ടർമാർ സ്ത്രീകളാണ്. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 ന് വരണാധികാരികളുടെ നേതൃത്വത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story