Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൈനിക ഉദ്യോഗസ്ഥന്‍...

സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
cancel
attn pta പത്തനാപുരം: സൈനിക സർവിസിൽ ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച്​ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ. അടൂർ മൂന്നാളം ചരുവിളയിൽ ഹൗസിൽ ദീപക് പി ചന്ദിനെയാണ് (29) പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ദീപക്​ നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. മൂന്ന് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എറണാകുളത്ത് ഒളിവിൽ കഴിയവെയാണ് ദീപകിനെ അറസ്റ്റു ചെയ്തത്. പട്ടാഴി സ്വദേശിയുടെ പരാതിയിൽ കേസെടുത്ത്​ അന്വേഷണം നടത്തി വരികയായിരുന്നു. മറ്റ്​ രണ്ടു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുന്നതായി പത്തനാപുരം എസ്.എച്ച്.ഒ പറഞ്ഞു. കോട്ടയം, പുൽപള്ളി, ആറന്മുള സ്റ്റേഷനുകളില്‍ സമാന കേസിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ശൂരനാട് സ്റ്റേഷനിൽ അടിപിടി കേസിലെ പ്രതിയുമാണ്​. റൂറൽ എസ്.പി കെ.ബി. രവിയുടെ നിർദേശാനുസരണം പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ അരുൺ കുമാർ, സി.പി.ഒമാരായ മനീഷ്, ഹരിലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പടം......ദീപക് പി.ചന്ദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story