Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രിന്‍റേഴ്സ്...

പ്രിന്‍റേഴ്സ് അസോസിയേഷന്‍ ഹെഡ് പോസ്റ്റ് ഓഫിസ്​ ധർണ നടത്തും

text_fields
bookmark_border
കൊല്ലം: കടലാസ് ഇറക്കുമതി വർധിപ്പിക്കുക, രാജ്യത്ത്​ ഉൽപാദിപ്പിക്കുന്ന പേപ്പറുകളുടെ വില നിയന്ത്രിക്കുകയും അവ ഇവിടെത്തന്നെ വിൽപന നടത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ കേരള പ്രിന്‍റേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസിന്​ മുന്നിൽ ധർണ നടത്തും. രാവിലെ 10 ന്​ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. പ്രസുകൾ കടുത്ത പ്രതിസന്ധിയിലൂടെയാണ്​ മുന്നോട്ടു പോകുന്നതെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ ഏകദേശം മുന്നൂറോളം പ്രസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ പകുതിയിൽ താഴെയായി കുറഞ്ഞു. പേപ്പർ ഇറക്കുമതി ചെയ്യുന്നവരും ഉൽപാദകരും മൊത്തക്കച്ചവടക്കാരും ചില്ലറ വിൽപനക്കാരും അമിത വിലയ്ക്ക് വിൽക്കുന്നു എന്നു മാത്രമല്ല, ഉൽപന്നങ്ങൾ പൂഴ്ത്തിവെച്ച് വില വർധിപ്പിക്കാനുള്ള തന്ത്രങ്ങളും സ്വീകരിക്കുകയാണ്​. സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾ ഇതര സംസ്ഥാനങ്ങളിലെ വൻകിട അച്ചടി സ്ഥാപനങ്ങൾക്ക് കരാർ നൽകി കേരളത്തിലെ അച്ചടി മേഖലയെ ദ്രോഹിക്കുന്ന സമീപനമാണ്​ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു. ജില്ല പ്രസിഡന്റ് സജീവ് ഡി.എസ്, സെക്രട്ടറി പി. നെപ്പോളിയൻ, സംസ്ഥാന സെക്രട്ടറി ജി.എസ്. ഇന്ദുലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. രാധാകൃഷ്ണപിള്ള, എം. സാജൻ, പ്രദീപ് ആർ.സി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story