Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:31 AM IST Updated On
date_range 17 May 2022 5:31 AM ISTചാത്തന്നൂരിൽ ക്ഷേത്രങ്ങളിൽ മോഷണം; സ്വർണവും പണവും കവർന്നു
text_fieldsbookmark_border
ചാത്തന്നൂർ: ഇടവേളക്കുശേഷം ചാത്തന്നൂരിൽ വീണ്ടും മോഷണസംഘങ്ങൾ സജീവമായി. തിങ്കളാഴ്ച രണ്ടു ക്ഷേത്രങ്ങളിൽ മോഷണം നടന്നു. ഉളിയനാട് ധർമശാസ്താക്ഷേത്രത്തിലും ഉളിയനാട് മേലതിൽകാവ് ക്ഷേത്രത്തിലുമാണ് കഴിഞ്ഞ ദിവസം രാത്രിയിലെ മഴക്കിടെ മോഷണം നടന്നത്. കോതേരി ധർമശാസ്താ ക്ഷേത്രത്തിൽ അഞ്ചുവഞ്ചികൾ കുത്തിത്തുറന്ന് പണവും ക്ഷേത്രത്തിലെ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ ആഭരണങ്ങളും കവർന്നു. ഇവിടെനിന്നും ഒരു കിലോമീറ്റർ അകലെയുള്ള മേലതിൽകാവ് ക്ഷേത്രത്തിലും വഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. രാവിലെ എത്തിയ ശാന്തിമാരാണ് മോഷണം നടന്നതായി കണ്ടത്. ചാത്തന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story