Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:30 AM IST Updated On
date_range 17 May 2022 5:30 AM ISTപുരസ്കാര വിതരണം
text_fieldsbookmark_border
കൊല്ലം: ടി.പി.പത്മനാഭൻ ആചാരി സ്മാരക ട്രസ്റ്റ്, വിശ്വകർമ വേദപഠന കേന്ദ്ര ധാർമിക സംഘം, ആറ്റൂർ കളരി സംഘം, അഖില കേരള വിശ്വകർമ മഹാസഭ ആശ്രാമം 702 ബി ശാഖ എന്നിവ ചേർന്ന് നടത്തിയ ടി.പി. പത്മനാഭൻ ആചാരി സ്മാരക സാഹിത്യ പുരസ്കാരദാനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഗോപിനാഥ് പെരിനാടിന് പുരസ്‌കാരം സമ്മാനിച്ചു. വിശ്വകർമ വേദപഠന കേന്ദ്രം സംസ്ഥാന പ്രസിഡന്‍റ് ആറ്റൂർ ശരച്ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി. വിജയബാബു, വി. സുധാകരൻ, പി. രഘുനാഥൻ, ഓമനക്കുട്ടൻ ആചാരി, ഗോപിനാഥ് പെരിനാട്, ആശ്രാമം സുനിൽകുമാർ, ടി.പി. ശശാങ്കൻ, ആറ്റൂർ ശാർങ്ഗധരൻ, ബിനു ആചാര്യ ചാത്തന്നൂർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ റാലി കൊല്ലം: യുദ്ധംവേണ്ട സമാധാനംമതി സന്ദേശവുമായി ജില്ല അമച്വർ റോളർ സ്കേറ്റിങ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കുട്ടികൾ നടത്തിയ റാലി കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുൺ എസ്. കല്ലിൽ, എം. കലേഷ് കുമാർ, രമ്യ സന്ദീപ്, എസ്. മനു, എസ്. ജയൻ, ലക്ഷ്മി പ്രമോദ്, എസ്. സുനു, എസ്. ഷെമിന, ആശ ജസ്റ്റിൻ, എസ്. സൗമ്യ, പി. ദീപ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story