Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:28 AM IST Updated On
date_range 17 May 2022 5:28 AM ISTപ്രഫ.ആർ. ഗംഗപ്രസാദ് സാഹിത്യ അവാർഡ് ചവറ കെ.എസ്. പിള്ളക്ക്
text_fieldsbookmark_border
കൊല്ലം: പ്രഫ:ആർ. ഗംഗപ്രസാദ് ഫൗണ്ടേഷന്‍റെ സാഹിത്യ അവാർഡിന് കവിയും സാംസ്കാരിക പ്രവർത്തകനുമായ ചവറ കെ.എസ്. പിള്ള അർഹനായി. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രഫ. ഗംഗപ്രസാദിന്‍റെ സ്മരണക്കായി പ്രഫ.ആർ. ഗംഗപ്രസാദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് 22511 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം. പ്രഫ.ഗംഗപ്രസാദിന്‍റെ ചരമ വാർഷിക ദിനമായ ഈ മാസം 22ന് വൈകീട്ട് അഞ്ചിന് ശാസ്താംകോട്ട ജമിനി ഹൈറ്റ്സിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ രക്ഷാധികാരി പ്രഫ. കെ.പി. ശാരാദാമണി പുരസ്കാരം സമ്മാനിക്കും. മുൻ മന്ത്രി സി. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. മികച്ച ലൈബ്രറിക്കുള്ള എൻഡോവ്മെന്‍റ് ചികിത്സാ സഹായ വിതരണം, പഠന സഹായ വിതരണം, ബി.കോം. എം.കോം അവാർഡ് വിതരണം എന്നിവയും നടക്കും. ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.എൻ.കെ. നമ്പൂതിരി, സെക്രട്ടറി വി. സുരേഷ് കുമാർ, ഭരണ സമിതി അംഗം പ്രേം.ജി. പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story