Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:28 AM IST Updated On
date_range 17 May 2022 5:28 AM ISTഒ.എൻ.വി സാഹിത്യപുരസ്കാരം വ്യാഴാഴ്ച സച്ചിദാനന്ദന് സമ്മാനിക്കും
text_fieldsbookmark_border
കൊല്ലം: കവി ഒ.എൻ.വി. കുറുപ്പിന്റെ സ്മരണാർഥം കേരള സർവകലാശാല ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യപുരസ്കാരം കവി കെ. സച്ചിദാനന്ദന് വ്യാഴാഴ്ച മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനിക്കും. വൈകുന്നേരം അഞ്ചിന് ചവറ ഒ.എൻ.വി റോഡിന് സമീപത്ത് നടക്കുന്ന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള അധ്യക്ഷത വഹിക്കും. ഡോ. ദേശമംഗലം രാമകൃഷ്ണൻ ചെയർമാനും ഡോ.സി.ആർ. പ്രസാദ്, ഡോ. എസ്. ഷിഫ, ഡോ. എസ്. നസീബ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഒരു ലക്ഷം രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നിർണയിച്ചത്. ചടങ്ങിനോടനുബന്ധിച്ച് ചലച്ചിത്ര പിന്നണിഗായകരായ കല്ലറ ഗോപനും ജി. ശ്രീറാമും നാരായണിഗോപനും സംഘവും നയിക്കുന്ന 'ഒ.എൻ.വി സംഗീതാർച്ചന'യും ഒരുക്കിയിട്ടുണ്ട്. സ്വാഗതസംഘം ചെയർമാൻ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, സർവകലാശാല േപ്രാ-വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി. മുരളീധരൻ, ഡോ.എസ്. നസീബ്, മലയാളം വകുപ്പ് മേധാവി ഡോ.സീമാ ജെറോം എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story