Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:28 AM IST Updated On
date_range 17 May 2022 5:28 AM ISTനഗരത്തിലെ സ്വകാര്യധനകാര്യസ്ഥാപനത്തില്‍ മോഷണം
text_fieldsbookmark_border
പത്തനാപുരം: സ്വകാര്യ ധനകാര്യസ്ഥാപനം കുത്തിത്തുറന്ന് മോഷണം. പണവും സ്വർണവുമുൾപ്പെടെ 30 ലക്ഷം നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. ജനത ജങ്ഷനിലെ പത്തനാപുരം ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച ഉച്ച വരെ ബാങ്ക് പ്രവർത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സ്ഥാപനത്തിന്‍റെ മുന്‍ഭാഗത്തെ കതകും അലമാരകളും ലോക്കറും തകർത്തു. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമം സ്റ്റൈലിലാണ് മോഷണമെന്ന് പൊലീസ് പറയുന്നു. വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പുനലൂര്‍ ഡിവൈ.എസ്.പി ബി. വിനോദ്, പത്തനാപുരം പൊലീസ് എസ്.ഐ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story