Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:32 AM IST Updated On
date_range 16 May 2022 5:32 AM ISTലൈബ്രറി കൗൺസിൽ ബാലോത്സവം സമാപിച്ചു
text_fieldsbookmark_border
കൊട്ടാരക്കര: താലൂക്ക് . ശനി, ഞായർ ദിവസങ്ങളിലായി വെട്ടിക്കവല ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ബാലോത്സവം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഷൈൻ പ്രഭ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി കൺവീനർ എം. ബാലചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ജെ.സി. അനിൽ, സെക്രട്ടറി പി.കെ. ജോൺസൺ, പഞ്ചായത്ത് അംഗം ആശ ബാബു, ടി.എസ്. ജയചന്ദ്രൻ, കോട്ടപ്പുറം ശശി, എസ്. ഗിരീഷ് കുമാർ, ബി. ഉണ്ണിക്കൃഷ്ണൻനായർ, ബിനോയി എന്നിവർ സംസാരിച്ചു. താലൂക്കിലെ 238 ലൈബ്രറികളിലെ പ്രതിഭകൾ പഞ്ചായത്ത് തല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയാണ് താലൂക്ക് ബാലോത്സവത്തിൽ പങ്കെടുത്തത്. ഏറ്റവും കൂടുതൽ പോയന്‍റ് നേടിയ കടയ്ക്കൽ പഞ്ചായത്ത് ലൈബ്രറി നേതൃസമിതി ഒന്നാം സ്ഥാനവും കുമ്മിൾ പഞ്ചായത്ത് നേതൃസമിതി രണ്ടാം സ്ഥാനവും നേടി. 46 പോയന്‍റ് നേടി കടയ്ക്കൽ അക്ഷരതണൽ ലൈബ്രറി ഏറ്റവും കൂടുതൽ പോയന്‍റ് നേടിയ ലൈബ്രറിക്കുള്ള ട്രോഫിയും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം നാദസ്വര വിദ്വാൻ വെട്ടിക്കവല കെ.എൻ. ശശികുമാർ, സീരിയൽ താരം സതീഷ് വെട്ടിക്കവല, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ബി. വേണുഗോപാൽ എന്നിവർ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story