Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശബ്ദപ്രചാരണം...

ശബ്ദപ്രചാരണം അവസാനിച്ചു

text_fields
bookmark_border
കുണ്ടറ: പെരിനാട് പഞ്ചായത്ത് നാന്തിരിക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ, ശബ്ദപ്രചാരണം റോഡ് ഷോയോടെ അവസാനിച്ചു. തുറന്ന ജീപ്പിൽ കൈവീശിയെത്തിയ സ്ഥാനാർഥികളെ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി പാർട്ടി പ്രവർത്തകർ അനുഗമിച്ചു. എൽ.ഡി.എഫ് സ്​ഥാനാർഥി എ. ബിന്ദുമോളുടെ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് ജെ. ഷാജി, സെക്രട്ടറി ബി. യേശുദാസൻ, ടി.എം. സെയ്ഫുദ്ദീൻ, ബി. ബൈജു, ബി. ദിനേശ്കുമാർ, ഈജീന്ദ്രലേഖ, ഗോപകുമാർ, ജഗന്നാഥൻ, അഹമ്മദ് കബീർ, നിസാറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. യു.ഡി.എഫ് സ്ഥാനാർഥി സുജ അത്തനേഷ്യസിന്‍റെ സ്വീകരണ പരിപാടി പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ ബാലൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ കുരീപ്പള്ളി സലിം, കെ. ബാബുരാജൻ, കെ.ആർ.വി. സഹജൻ, ആന്‍റണിജോസ്​, ബന്ദുജയരാജ്, ചന്ദ്രൻപിള്ള, വിളവീട്ടിൽ മുരളി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story