Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:29 AM IST Updated On
date_range 16 May 2022 5:29 AM ISTവൈദ്യുതികമ്പി ഉപയോഗിച്ച് കാട്ടുപന്നിയെ പിടികൂടിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
പത്തനാപുരം: കാട്ടുപന്നിയെ ഷോക്കടിപ്പിച്ച് പിടികൂടിയ പ്രതിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പുന്നല പാലയ്ക്കല്‍ എന്‍. അനില്‍കുമാറാണ് പിടിയിലായത്. കൂട്ടുപ്രതിയായ തിരുവോണത്തില്‍ സന്തോഷ് ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. കടശ്ശേരി ഉമ്മന്നൂരിലുള്ള സന്തോഷിന്‍റെ കുടുംബവീട്ടില്‍ വെച്ചാണ് ഇവര്‍ പന്നിയെ പിടികൂടിയത്. വീടിനു പിന്നില്‍ കമ്പിവേലി നിർമിച്ച് അതിലൂടെ വൈദ്യുതി കടത്തിവിട്ടാണ് ഇവര്‍ പന്നിയെ പിടികൂടിയത്. പത്തനാപുരം റേഞ്ച് ഓഫിസര്‍ ദിലീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 60 കിലോയുള്ള കാട്ടുപന്നിയെ ചെറിയ കഷണങ്ങളാക്കി വില്‍പനക്ക് തയാറാക്കുമ്പോഴായിരുന്നു അറസ്റ്റ്. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.പി. ശ്രീജിത്ത്, സി. ബാബു, രാജു, ശ്യാംകുമാര്‍, സന്ധ്യ, ജൂബി, വിഷ്ണു, സി.പി. സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
