Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:29 AM IST Updated On
date_range 16 May 2022 5:29 AM ISTപൂർവവിദ്യാർഥി കൂട്ടായ്മ
text_fieldsbookmark_border
കൊട്ടാരക്കര: ഉമ്മന്നൂർ സെന്‍റ് ജോൺസ് സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ നടത്തി. 50 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും സ്കൂളിന് വാട്ടർ പ്യൂരിഫിക്കേഷനും കൂട്ടായ്മ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഷിബി ഫിലിപ് അധ്യക്ഷത വഹിച്ചു. കവിയും അധ്യാപകനുമായ ഉമ്മന്നൂർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഇന്ദു, മാനേജർ മേരി ജോൺ, കൂട്ടായ്മ അംഗങ്ങളായ ബിജുജോൺ, ഷാലു തോമസ്, ഷൈജു ജോൺ എന്നിവർ സംസാരിച്ചു. ---------------------------------------------- റവന്യൂ ഭൂമിയിൽകൂടിയുള്ള പൊതുവഴി കെട്ടിയടച്ചു (ചിത്രം) ഓയൂർ: ചെറിയ വെളിനല്ലൂരിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിൽകൂടിയുള്ള പൊതുവഴി സ്വകാര്യവ്യക്തി മതിൽ കെട്ടിയടച്ചതായി പരാതി. വെളിനല്ലൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 37ൽ റീസർവേ 398/20ൽപെട്ട മുപ്പത്തിയേഴര സെന്‍റ് സർക്കാർ റവന്യൂ ഭൂമിയിൽകൂടിയുള്ള പൊതുവഴിയാണ് അടച്ചത്. പ്രദേശവാസികളായ നിരവധി ആളുകൾ ചെറിയ വെളിനല്ലൂർ ആയിരവല്ലി ക്ഷേത്രത്തിലേക്കും ചെറിയ വെളിനല്ലൂർ ഏലായിലേക്കും ദൂരദേശങ്ങളിലേക്ക് പോകുന്നതിന് ബസ്സ്റ്റോപ്പിലെത്തുന്നതിനുമുള്ള എളുപ്പവഴിയായിരുന്നു ഇത്. വഴികെട്ടി അടച്ചതോടെ കിലോമീറ്ററുകൾ താണ്ടിവേണം പ്രധാന റോഡിലും ഏലായിലും ക്ഷേത്രത്തിലുമെത്താൻ. പൊതുവഴി അടയ്ക്കുന്നതിനുവേണ്ടി പാറ ഇറക്കിയതോടെ പ്രദേശവാസിയായ ഒരാൾ വെളിനല്ലൂർ വില്ലേജ് ഓഫിസിൽ പൊതുവഴി കെട്ടി അടയ്ക്കാൻ നീക്കം നടത്തുന്നതായി ചൂണ്ടിക്കാണിച്ച് പരാതി നൽകിയിരുന്നു. എന്നാൽ, വില്ലേജ് ഓഫിസിൽനിന്നും നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് പുനലൂർ ആർ.ഡി.ഒക്ക് പരാതിനൽകി. പരാതിയെക്കുറിച്ച് അന്വേഷിച്ച് നിലവിലുള്ള സ്ഥിതി നിലനിർത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ വില്ലേജ് ഓഫിസർ തയാറായില്ലെന്ന ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story