Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:29 AM IST Updated On
date_range 16 May 2022 5:29 AM ISTപാചക വാതക വിലവർധനക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
കരുനാഗപ്പള്ളി: പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളിയിൽ എട്ട് കേന്ദ്രങ്ങളിൽ ജനാധിപത്യ മഹിള അസോസിയേഷന്‍റെ നേതൃത്വത്തിൽ അടപ്പുകൂട്ടി പ്രതിഷേധിച്ചു. ക്ലാപ്പന വെസ്റ്റിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. പുഷ്പ ജയിൻ അധ്യക്ഷതവഹിച്ചു. കുലശേഖരപുരം നോർത്തിൽ വസന്ത രമേശ് ഉദ്ഘാടനം ചെയ്തു. കല അധ്യക്ഷതവഹിച്ചു. കുലശേഖരപുരം സൗത്തിൽ കെ.ജി. കനകം ഉദ്ഘാടനം ചെയ്തു. കമർബാൻ അധ്യക്ഷതവഹിച്ചു. ആലപ്പാട്ട് സി. രാധാമണി ഉദ്ഘാടനം ചെയ്തു. വിജി അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി ടൗണിൽ കെ.ജി. കനകം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി വെസ്റ്റിൽ ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. സഫിയത്ത് അധ്യക്ഷതവഹിച്ചു. തൊടിയൂരിൽ ബൻസി രഘുനാഥ് ഉദ്ഘാടനം ചെയ്തു. കെ.ഒ. സരോജിനി അധ്യക്ഷത വഹിച്ചു. കല്ലേലിഭാഗത്ത് പത്മകുമാരി ഉദ്ഘാടനം ചെയ്തു. ഷെമി അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
