Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:29 AM IST Updated On
date_range 16 May 2022 5:29 AM ISTവേളമാനൂർ യു.പി.എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
text_fieldsbookmark_border
പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ വേളമാനൂർ ഗവ.യു.പി.എസിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറിക്ക് എസ്.എസ്.കെ 10 ലക്ഷം രൂപ അനുവദിച്ചു. ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം കൂടി അനുവദിച്ചുനൽകാമെന്ന സമ്മതത്തോടെയാണ് തുക അനുവദിച്ചത്. ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഇത്തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആദ്യ സ്കൂളായി മാറും. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുദീപയെ ചെയർപേഴ്സനായും പ്രഥമ അധ്യാപിക വസന്തകുമാരി കൺവീനറായുമുള്ള പതിനഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. സത്യപാലൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ, വാർഡ് അംഗം ചന്ദ്രിക എന്നിവർ പങ്കെടുത്തു. എച്ച്.എം.സി. ചെയർമാൻ രാജേഷ് അധ്യക്ഷത വഹിച്ചു. ------------------------------------ മാർച്ചും ധർണയും കൊല്ലം: പാചകവാതക വിലവർധനക്കെതിരെ കേരള വനിതാ കോൺഗ്രസ് (എം) ജില്ല കമ്മിറ്റി നടത്തിയ മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്‍റ് പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലിജിജേക്കബ്, എ.ജി. അനിത, ജില്ല ഭാരവാഹികളായ എസ്.എൻ. സുഗന്ധി, ആലീസ് ജോൺസൺ, സി. ഉഷ, മിനി ഡാനിയേൽ, സജി ജോൺ കുറ്റിയിൽ, ജോൺ പി. കരിക്കം, അബ്ദുൽ സലാം അൽഹാന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story