Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച യുവാവ് പിടിയിലായി. കടയ്ക്കാവൂർ കൊള്ളഴികത്ത് മേലെവിള പുത്തൻവീട്ടിൽ എസ്. ശിവജിത്ത് (21) ആണ് പിടിയിലായത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശിവജിത്തിൻെറ നിരന്തരമായുള്ള ഫോൺവിളി മാനസിക വിഷമം ഉണ്ടാവുന്ന രീതിയിലാവുകയും ചെയ്തതോടുകൂടി പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി ഗുരുതര പരിക്കുകളോടെ വെന്‍റിലേറ്ററിലാണ്. ചാത്തന്നൂർ ഇൻസ്​പെക്ടർ ജസ്റ്റിൻ ജോണിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശ ബി. രേഖ, സലീംകുമാർ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ അനിൽകുമാർ, സുനിൽകുമാർ, രഞ്ജിത് എന്നിവർ ചേർന്ന സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. ------------------------------------- ആശുപത്രിയിൽ പോകാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനുനേരെ അതിക്രമം; രണ്ടുപേർ പിടിയിൽ അഞ്ചാലുംമൂട്: ആശുപത്രിയിൽ പോകാൻ സഹായിച്ച പൊലീസ്​ ഉദ്യോഗസ്ഥനുനേരെ അതിക്രമം കാട്ടിയ രണ്ടുപേർ പിടിയിലായി. മയ്യനാട് പഞ്ചായത്തിൽ വയലിൽ വീട്ടിൽ എസ്. അഖിൽ (26), മയ്യനാട് താന്നി ജെ.എസ്​ നിവാസിൽ ജെ. ജിതിൻ (24) എന്നിവരാണ് പിടിയിലായത്. അഞ്ചാലുംമൂട്- കൊല്ലം റോഡിൽ തേവള്ളി റാവിസ്​ ഹോട്ടലിന്​ സമീപമാണ് അതിക്രമം നടന്നത്. പട്രോളിങ് നടത്തിയിരുന്ന പൊലീസ്​ സംഘം കൈയിൽ നിന്ന് ചോര ഒലിപ്പിച്ചുനിന്ന ജിതിനെ കാണുകയുണ്ടായി. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകുവാനായി ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു. അപ്പോൾ അഖിൽ പ്രകോപനം കൂടാതെ പൊലീസ്​ ഉദ്യോഗസ്ഥനുനേരെ അസഭ്യം പറഞ്ഞ്​ ആക്രമിക്കുകയായിരുന്നു. അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ്​ ഓഫിസർ നകുൽ രാജേന്ദ്ര ദേശ്​മുഖിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, ഹുസൈൻ, എ.എസ്.ഐ ബാബുകുട്ടൻ, സി.പി.ഒ നിഖിൽ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story