Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:28 AM IST Updated On
date_range 16 May 2022 5:28 AM ISTസ്വർണവില നിർണയം പ്രശ്നം ഉടൻ പരിഹരിക്കും
text_fieldsbookmark_border
കൊല്ലം: ദിവസേനയുള്ള സ്വർണവില നിശ്ചയിക്കുന്നതിൽ ചില തർക്കമുണ്ടെന്നും ഉടൻ പരിഹരിക്കുമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കൊടുവള്ളി പറഞ്ഞു. വൻകിട ജ്വല്ലറികളുടെ അനാരോഗ്യ കിടമത്സരമാണിതിന് കാരണം. 12000ത്തോളം വരുന്ന ചെറുകിട, ഇടത്തരം, വൻകിട ജ്വല്ലറികളാണ് കേരളത്തിലുള്ളതെന്നും അവരെയെല്ലാം ഒരുമിച്ചു കൊണ്ടുപോകുന്ന സമീപനമാണ് സംഘടന സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വില വ്യതിയാനത്തിൽ നഷ്ടമില്ലാതെ എങ്ങനെ വ്യാപാരം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ജ്വല്ലേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് എസ്. അബ്ദുൽ നാസർ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, വിജയകൃഷ്ണൻ, വിജയൻ, ഖലീൽ കുരുമ്പേലിൽ, ശിവദാസൻ സോളാർ, വിജയൻ പുനലൂർ, കണ്ണൻ മൻജു, നാസർ പോച്ചയിൽ, ബോബി റോസ്, രാസപ്പൻ പളനി, ഹരിദാസ് മഹാറാണി, ജഹാംഗീർ, സലാം, നൗഷാദ് ആരബ്, സജീബ് ന്യൂ ഫാഷൻ, ഹനീഫ ഷൈൻ, എം.സി.എക്സ് കേരള മേധാവി ബിജു ഗോപിനാഥ്, യുനൈറ്റഡ് എക്സിബിഷൻ ഡയറക്ടർ സത്യ സായ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story