Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ നടപ്പാക്കുന്നത് തൊഴിലാളി വിരുദ്ധ നയങ്ങൾ– മന്ത്രി ജെ. ചിഞ്ചുറാണി

text_fields
bookmark_border
കിഴക്കേകല്ലട: കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധ-കർഷകവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സി.പി.ഐ കിഴക്കേ കല്ലട ലോക്കൽ സമ്മേളനത്തിന്‍റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംഘാടകസമിതി ചെയർമാൻ ഷിബു പി. മാത്യു അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. വിനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശിവശങ്കരൻ നായർ, മണ്ഡലം സെക്ര​േട്ടറിയറ്റംഗങ്ങളായ ജി. പ്രദീപ്, ആർ. അജയൻ, വി.ആർ. ബാബു, ബി. ഹരികുമാർ, ആർ. അനീറ്റ, സ്വാഗതസംഘം കൺവീനർ ആർ.ജി. രതീഷ്, ലോക്കൽ കമ്മിറ്റി അംഗം കെ. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. സർഗോത്സവവും പ്രതിഭാസംഗമവും (ചിത്രം) കുണ്ടറ: സംസ്​കാര കുണ്ടറയുടെ സർഗോത്സവവും പ്രതിഭാസംഗമവും ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സംസ്​കാര പ്രസിഡൻറ് ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം സുശീല, സെക്രട്ടറി ചാക്കോ, കെ.ആർ. ബിന്ദു എന്നിവർ സംസാരിച്ചു. സംസ്​കാര ലോഗോയുടെ പ്രകാശവും ലോഗോ രൂപകൽപന ചെയ്ത മധുവിനെ ആദരിക്കലും നടന്നു. മത്സരവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story