Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:35 AM IST Updated On
date_range 15 May 2022 5:35 AM ISTപാർക്കിങ് സൗകര്യമില്ല, കുരുക്കിൽ മുറുകി പരവൂർ
text_fieldsbookmark_border
പരവൂർ: നഗരത്തിൽ പാർക്കിങ് സംവിധാനമില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ജങ്ഷൻ, മാർക്കറ്റ് റോഡ്, തെക്കുംഭാഗം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, ചാത്തന്നൂർ-പരവൂർ വൺവേ എന്നീ സ്ഥലങ്ങളിലാണ് നല്ല തിരക്കുള്ളത്. വൺവേ സംവിധാനവും കൃത്യമായി പാലിക്കാത്തതും അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ട്രാഫിക് സിഗ്നൽ ഉൾപ്പെടെ സ്ഥാപിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് നഗരസഭ പറഞ്ഞെങ്കിലും ഇതുവരെയും നടപടിയില്ല. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്തു പോകുന്നത് വ്യാപാരികളെയും കാൽനടയാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു. മാർക്കറ്റ് റോഡിൽ വലിയ ചരക്ക് വാഹനങ്ങൾ സാധനങ്ങൾ ഇറക്കാനായി എത്തുന്നതിന് സമീപമാണ് അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും. വീതി കുറഞ്ഞ റോഡിൻെറ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മറ്റ് വാഹനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ കാമറയുടെ മോണിറ്റർ സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയെങ്കിലും സ്ഥാപിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story