Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:35 AM IST Updated On
date_range 15 May 2022 5:35 AM ISTആർട്സ് ഫെസ്റ്റിവൽ
text_fieldsbookmark_border
ഇരവിപുരം: വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ 'സംയോഗ -2022'ന് തുടക്കമായി. നടൻ കിഷോർ സത്യ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ യൂനുസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ശ്രീരാജ്, നൗഷാദ് യൂനുസ്, ഹാഷിം യൂനുസ്, എച്ച്.ഒ.ഡിമാരായ നിഖിൽ രാജ്, മായ, രാജീവ്, നടൻ റിച്ചാർഡ് എന്നിവർ സംസാരിച്ചു. കല്ലുവാതുക്കൽ ധനകാര്യ പത്രിക പാസാക്കുന്നതിൽ അനിശ്ചിതത്വം പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ വാർഷിക ധനകാര്യ പത്രിക പാസാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചതോടെ അടിയന്തര കമ്മറ്റിയോഗം തീരുമാനമാകാതെ പിരിഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചിട്ടില്ലെന്ന് ഭരണകക്ഷിയായ ബി.ജെ.പി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബൈജു ലക്ഷ്മണൻ പറഞ്ഞു. ഒരു കോടിയിലേറെ രൂപയുടെ അധികം ചെലവിനെക്കുറിച്ചും, കോവിഡ് പ്രതിരോധത്തിന് ചെലവാക്കിയ 60 ലക്ഷത്തിലധികം രൂപയുടെ ബില്ലുകളും, വൗച്ചറുകളും പുനപരിശോധിച്ച ശേഷമേ ധനകാര്യപത്രിക അംഗീകരിക്കാനാകൂവെന്ന് എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് എസ്. വിജയൻ അറിയിച്ചു. എൽ.ഡി.എഫ് അംഗങ്ങളായ അജയകുമാർ, ബിന്ദു, ചന്ദ്രിക, മേഴ്സി, ഷീജ എന്നിവർ വിയോജനക്കുറിപ്പ് എഴുതി നൽകി. ഭരണകക്ഷി അംഗം തന്നെ കണക്കുകളില്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മുന്‍വര്‍ഷത്തെ മുഴുവന്‍ ബില്ലുകളും പരിശോധിച്ചശേഷം പാസാക്കിയാല്‍ മതിയെന്ന് യു.ഡി.എഫ് അംഗങ്ങളും അഭിപ്രായപ്പെട്ടു. ഇതേതുടർന്ന് ധനകാര്യ പത്രിക അംഗീകരിക്കാതെ യോഗം പിരിഞ്ഞു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പാസാക്കുകയും ജനറൽ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത കണക്കുകളാണ് വാർഷിക ധനകാര്യ പ്രതികയിൽ ഉള്ളതെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞു. പഞ്ചായത്തിന് ലഭിക്കേണ്ട ഫണ്ടുകൾ ഇല്ലാതാക്കി വികസന പ്രവർത്തനങ്ങൾ അവതാളത്തിലാക്കുകയാണെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story