Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:35 AM IST Updated On
date_range 15 May 2022 5:35 AM ISTസമ്മർ ഫുട്ബാൾ ക്യാമ്പ്
text_fieldsbookmark_border
ചവറ: പന്മനമനയിൽ ഫുട്ബാൾ അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള സമ്മർ ഫുട്ബാൾ ക്യാമ്പിന്‍റെയും ടാലന്‍റ് ഹണ്ടിന്‍റെയും ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. കരുനാഗപ്പള്ളി അസോസിയേഷൻ (കരുണ), ഓൾ കേരള ക്രെയിൻ ഓപറേറ്റേഴ്സ് അസോസിയേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് മാസ്റ്റർ ബിരുദം നേടിയ ഹുസൈൻ നൂറുദ്ദീനെ ആദരിച്ചു. എം.എഫ്.എ പ്രസിഡന്‍റ് പന്മന മഞ്ജേഷ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം അഡ്വ. സി.പി. സുധീഷ്കുമാർ, ജില്ല യൂത്ത് ഓഫിസർ വി.എസ്. ബിന്ദു, കരുണ കരുനാഗപ്പള്ളി ചാപ്റ്റർ ഭാരവാഹികളായ വർഗീസ് ജോൺ, സുധീർ ചോയ്സ്, ദിലീപ്കുമാർ, ജുന താഹ, ഗ്രാമ പഞ്ചായത്തംഗം ഹാൻസിയ അനീസ്, ഗോപകുമാർ മംഗലത്ത്, മനോജ്കുമാർ, സജിത്, റഷീദ് വെൽകെയർ, ഹരീഷ്, വിനോദ്കുമാർ, ആർ. രാഹുൽ എന്നിവർ പങ്കെടുത്തു. ആര്യക്കും അർച്ചനക്കും ആദരം (ചിത്രം) ശാസ്താംകോട്ട: ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് വിദ്യാർഥിയും ഭിന്നശേഷിക്കാരനുമായ അലിഫിനെ ക്ലാസ് മുറിയിലേക്ക് എടുത്തുകൊണ്ടുപോയി വാർത്തകളിൽ ഇടംപിടിച്ച സഹപാഠികളായ ആര്യയെയും അർച്ചനയെയും മുസ്ലിംലീഗ് ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മിറ്റിയും മുസ്ലിം യൂത്ത് ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. മുസ്ലിംലീഗ് ജില്ല സെക്രട്ടറി ശൂരനാട് ആലുക്ക ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സെയ്തു സുലൈമാൻ അധ്യക്ഷതവഹിച്ചു. സ്വതന്ത്ര തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്‍റ് കക്കാക്കുന്ന് ഉസ്മാൻകുഞ്ഞ്, ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് എൻ.എൻ റാവുത്തർ, ജില്ല കമ്മിറ്റി അംഗം അബ്ദുൽ അസീസ്, പോരുവഴി ഹുസൈൻ, പോരുവഴി ശിഹാബ്, ജബ്ബാർ വെമ്പഴ, സിയാദ് ചെളികണ്ടം, പോരുവഴി ഷാനവാസ്, താസ മൈതീൻകുഞ്ഞ്, സുധാകരൻ കുന്നത്തൂർ, സലിം വിളയിൽ, നൗഷാദ് അയന്തിയിൽ, അനസ് മൈനാഗപ്പള്ളി, ഷെറിൻ മലബാറി, കബീർ കൂവളത്തറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story