Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓറഞ്ച്​ ജാഗ്രതയിൽ...

ഓറഞ്ച്​ ജാഗ്രതയിൽ ജില്ല

text_fields
bookmark_border
കൊല്ലം: ഒറ്റപ്പെട്ട മഴ പെയ്യുന്ന ജില്ലയിൽ അടുത്ത ദിവസങ്ങളിലും മഴ കനക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്​ പ്രകാരം ജില്ലയിൽ ഞായർ, തിങ്കൾ​ ദിവസങ്ങളി​ൽ​​ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ​ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ്​ പ്രവചനം. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴയായിരിക്കും ലഭിക്കുക. 17, 18 തീയതികളിലും ശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും​ പ്രഖ്യാപിച്ചിട്ടുണ്ട്​. യെല്ലോ അലർട്ട്​ ഉള്ള ദിവസങ്ങളിലും മലയോര മേഖലയിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച്​ അലർട്ടിന്​ സമാനമായ ജാഗ്രത പുലർത്തണമെന്നാണ്​ മുന്നറിയിപ്പ്​. തിങ്കളാഴ്ചവരെ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും കനത്ത ജാഗ്രത നിർദേശമാണ്​ നൽകിയിരിക്കുന്നത്​. ശ്രദ്ധിക്കാം: *കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. * കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. *അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മാറി താമസിക്കണം *സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം. *ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്​ *ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്​ *മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക. *കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും കരുതിയിരിക്കുക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story