Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:36 AM IST Updated On
date_range 14 May 2022 5:36 AM ISTസമാന്തരപാതകള്‍ തുറക്കാതെ പത്തനാപുരം നഗരത്തില്‍ റോഡ് നിര്‍മാണം
text_fieldsbookmark_border
പത്തനാപുരം: പകരം ഗതാഗതസംവിധാനങ്ങള്‍ ഒരുക്കാതെ പത്തനാപുരം നഗരത്തില്‍ നവീകരണ പ്രവർത്തനം. പുനലൂർ-പൊൻകുന്നം പാത നിർമാണത്തിന്റെ ഭാഗമായി പുനലൂർ മുതൽ കോന്നി വരെയുള്ള അവസാന റീച്ചിന്റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ഓടകളുടെയും കലുങ്കുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഇതുമൂലം നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. സമാന്തര പാതകൾ തുറന്നുകൊടുക്കാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജനതാ ജങ്ഷൻ മുതൽ നെടുംപറമ്പ് വരെ വൺവേ റോഡ് ഉണ്ടെങ്കിലും അതുവഴി വാഹനം കടത്തിവിട്ടിട്ടില്ല. കുന്നിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് െപാലീസ് സ്റ്റേഷൻ റോഡ് വഴി ശബരിമല ബൈപാസിലേക്ക് പ്രവേശിക്കാൻ കഴിയും. പുനലൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കവലയില്‍ നിന്ന് തിരിഞ്ഞ് മഞ്ചള്ളൂരിലെത്തി അവിടെ നിന്ന് ശബരി ബൈപാസിലേക്ക് പ്രവേശിക്കാൻ കഴിയും. എന്നാൽ ഇവയൊന്നും ഗതാഗതസംവിധാനത്തിനായി തുറക്കാത്തതിനാൽ നവീകരണപ്രവർത്തനങ്ങൾക്കിടയിൽ വാഹന തടസ്സവും വർധിക്കുകയാണ്. പത്തനാപുരം പള്ളിമുക്ക് മുതൽ കല്ലുംകടവ് വരെയാണ് നഗരത്തിന്റെ വിസ്തൃതി. ഇവിടെ പാതയുടെ ഇരുവശങ്ങളിലും പൂർണമായും വീതികൂട്ടി ഓട നിർമാണവും കലുങ്ക് നിർമാണവും കല്ലുംകടവിൽ പുതിയ പാലത്തിന്റെ നിർമാണവും നടക്കുന്നുണ്ട്. കലുങ്ക് നിര്‍മാണത്തിനായി ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പടം....നഗരത്തില്‍ നെടുപറമ്പ് ജങ്ഷനില്‍ നടക്കുന്ന കലുങ്ക് നിര്‍മാണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
