Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:34 AM IST Updated On
date_range 14 May 2022 5:34 AM ISTതെളിനീരൊഴുകും നവകേരളം: മലിനീകരണം കണ്ടെത്താന്‍ ജലനടത്തം
text_fieldsbookmark_border
അഞ്ചല്‍: ജലാശയങ്ങളിലെ മലിനീകരണ ഉറവിടങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്ന 'തെളിനീരൊഴുകും നവകേരളം' കാമ്പെയിനുമായി ബന്ധപ്പെട്ട് ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ ജലനടത്തം സംഘടിപ്പിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധാ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആയൂര്‍ കൊളഞ്ഞി തോടാണ് നടത്തത്തിനായി തെരഞ്ഞെടുത്തത്. മലിനീകരണം കണ്ടെത്തിയ ഇടങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്തും. ഉറവിടങ്ങളില്‍നിന്നുള്ള സാമ്പിളുകള്‍ ഗുണനിലവാര പരിശോധനക്ക് ശേഖരിക്കും. ഇതിനായി പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ജി.ഐ.എസ് മാപ്പിങ് നടത്തി. സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ബോട്ടിലുകളും കൈമാറി. ഓരോ വാര്‍ഡുകളിലും ജലസമിതി രൂപവത്കരിച്ച് പരിശീലനം നല്‍കി. മലിനീകരണ ഉറവിടങ്ങള്‍ നിര്‍ത്തലാക്കി മാലിന്യം സംസ്‌കരിക്കുന്നതിനായി ശാസ്ത്രീയ ബദല്‍ സംവിധാനം ഒരുക്കും. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജ സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് പി. രാജീവ്, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സ്മിത വി. നായര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story