Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:34 AM IST Updated On
date_range 14 May 2022 5:34 AM ISTമണ്ണാങ്കുഴി റെയില്‍വേ മേല്‍പാലം; വിശദപദ്ധതി രേഖക്കുള്ള തുക കൈമാറി
text_fieldsbookmark_border
കുന്നിക്കോട്: മണ്ണാങ്കുഴി റെയില്‍വേ മേല്‍പാലത്തിൻെറ വിശദപദ്ധതി രേഖ തയാറാക്കാന്‍ ആവശ്യമായ തുക വിളക്കുടി ഗ്രാമപഞ്ചായത്ത് റെയില്‍വേക്ക് കൈമാറി. പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച 6,802,40 രൂപയാണ് മധുര റെയിൽവേ ഡിവിഷൻ ഓഫിസിൽ നേരിട്ടെത്തിച്ചത്. നിര്‍മാണവുമായി ബന്ധപ്പെട്ട് വിളക്കുടി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം എം.പിയുടെയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടന്നു. വിശദ പദ്ധതി രേഖയുടെ പേപ്പര്‍ ജോലികള്‍ സമയബന്ധിതമായി പൂർത്തിയായാൽ നിർമാണം ഒക്ടോബറോടെ തുടങ്ങാനാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പുനല്‍കിയിട്ടുണ്ട്. തുക കൈമാറുന്നതിന് സംസ്ഥാന സർക്കാർ ഒരാഴ്ച മുമ്പ് പഞ്ചായത്തിന് അനുമതി നല്‍കിയിരുന്നു. നാല് മാസത്തിനുള്ളിൽ ഡി.പി.ആര്‍ തയാറാക്കി ചെന്നൈയിലെ റെയിൽവേ ബ്രിഡ്ജ് ചീഫ് എൻജിനീയറുടെ അനുമതി വാങ്ങി കരാര്‍ നടപടികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അദബിയ നാസറുദ്ദീന്‍, വൈസ് പ്രസിഡന്‍റ് ഷാഹുല്‍ കുന്നിക്കോട്, ഗ്രാമപഞ്ചായത്തംഗം ഉസൈബാ ബീവി, കാര്യറ നാസറുദ്ദീന്‍, സലാം സാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. പടം.....വിളക്കുടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ റെയില്‍വേ മധുര ഡിവിഷന്‍ ഓഫിസിലെത്തി മണ്ണാങ്കുഴി മേല്‍പാലത്തിന്റെ ഡി.പി.ആര്‍ തുക കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
