Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:34 AM IST Updated On
date_range 14 May 2022 5:34 AM ISTമാർ ക്രിസോസ്റ്റം അനുസ്മരണം
text_fieldsbookmark_border
ഓയൂർ: വൈ.എം.സി.എ ഓടനാവട്ടം യൂനിയൻ നടത്തിയ മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മുൻ ജില്ല ചെയർമാൻ എം. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ യൂനിറ്റ് പ്രസിഡന്‍റ് ഡോ. ജോർജ് തോമസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.വൈ. സണ്ണി, ഉമ്മൻ മാത്യു, ഒ. ഐസക്ക്, സാജൻ ജോർജ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഓഫിസിലെ കവർച്ച ; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു (ചിത്രം) ചടയമംഗലം: ആറ് മാസം മുമ്പ് പഞ്ചായത്ത് ഓഫിസിലും സമീപത്തെ ചായക്കടയിലും കവർച്ച നടത്തിയ മോഷ്ടാവിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ചരുവിള പുത്തൻവീട്ടിൽ അജീഷ്കുമാറിനെയാണ് (36) ചടയമംഗലം പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. ഇളമാട് പഞ്ചായത്ത് ഓഫിസിന്‍റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് 2500 രൂപയും സമീപത്തെ ചായക്കടയിൽ കടയിൽനിന്ന് 3000 രൂപയും മോഷ്ടിച്ചിരുന്നു. കഴിഞ്ഞദിവസം ഉമ്മന്നൂർ പഞ്ചായത്ത് ഓഫിസിന് സമീപത്തെ ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് കൊട്ടാരക്കര പൊലീസിൽ ഏൽപിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഇളമാട് നടന്ന മോഷണത്തിലെ പങ്കിനെക്കുറിച്ച് പറയുന്നത്. തുടർന്ന് ചടയമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. എസ്.എച്ച്.ഒ ബിജു, എസ്.ഐമാരായ മോനിഷ്, പ്രിയ, എ.എസ്.ഐ പ്രസാദ് വർഗീസ്, സി.പി.ഒ സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പിനെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story