Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജപ്തി നടപടികൾ...

ജപ്തി നടപടികൾ നിർത്തിവെക്കണം

text_fields
bookmark_border
കൊല്ലം: വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ സമ്പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും ജപ്തി നടപടികൾക്ക് റിലയൻസ് പോലെയുള്ള സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നത് അവസാനിപ്പിക്കണമെന്നും ഐ.എൻ.പി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരവുമായി മുന്നോട്ടുപോകുമെന്ന് ജില്ല പ്രസിഡന്‍റ്​ സി.എം. ജോയിയും സെക്രട്ടറി എസ്. രാഘവനും അറിയിച്ചു. സഹകരണമേഖല കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ് - മന്ത്രി വാസവൻ (ചിത്രം) കുണ്ടറ: സാധാരണക്കാരന് ഏതാവശ്യത്തിനും ഓടിച്ചെല്ലാവുന്ന സഹകരണമേഖല കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കൾ കൂടിയാണെന്ന് മന്ത്രി വി.എൻ. വാസവൻ. ഇളമ്പള്ളൂർ കാർഷിക വികസന സഹകരണ സംഘം പുറത്തിറക്കുന്ന ഇളമ്പള്ളൂർ ബ്രാന്‍റ്​ നാടൻ കുത്തരി, സ്വർണപ്പണയ വായ്പാ പദ്ധതി, പുതിയ സ്​ട്രോങ് റൂം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി, ഇവന്‍റ് മാനേജ്മെന്‍റ്​ ഉൾപ്പെടെ നിരവധി സ്റ്റാർട്ടപ്പുകളാണ് ഇപ്പോൾ സഹകരണമേഖലയിൽ വിജയകരമായി പ്രവർത്തിക്കുന്നത്. പി.സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷതവഹിച്ചു. കർഷകരെ ആദരിക്കലും ലോഗോ പ്രകാശനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. കർഷകർക്കുള്ള സൗജന്യ വിത്തിന്‍റെയും വളത്തിന്‍റെയും വിതരണം ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​ നിർവഹിച്ചു. സംഘാംഗങ്ങളുടെ മക്കൾക്കുള്ള സ്​കോളർഷിപ്പുകളുടെ വിതരണം സി.പി.എം ജില്ല സെക്രട്ടറി എസ്​. സുദേവൻ നിർവഹിച്ചു. സംഘം നേരിട്ട് കൃഷി ചെയ്ത ഉൽപന്നങ്ങളുടെ ആദ്യവിൽപന മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. ഗ്രൂപ് ലോണിന്‍റെ വിതരണം ജില്ല സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ് കെ.സി. രാജൻ നിർവഹിച്ചു. സ്വർണപ്പണയത്തിന്‍റെ ആദ്യവായ്പ നൽകൽ കേരള ബാങ്ക് എക്സി. ഡയറക്ടർ ജി. ലാലു നിർവഹിച്ചു. ജില്ല സഹകരണ രജിസ്​ട്രാർ എസ്​. മോഹനൻ പോറ്റി, ടി. വിജയകുമാർ, എൻ.എസ്​. പ്രസന്നകുമാർ, കെ.എസ്​. വേണുഗോപാൽ, എസ്​.എൽ. സജികുമാർ, എൻ. ജയചന്ദ്രൻ, റിജി കല്ലൻവിള, പി. സജിതകുമാരി, ആർ. അനിൽകുമാർ, എസ്​. മണിവർണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story