Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:32 AM IST Updated On
date_range 14 May 2022 5:32 AM ISTസെക്യൂരിറ്റി ജോലിക്കാരന്‍റെ പോക്കറ്റടിച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
ഇരവിപുരം: സെക്യൂരിറ്റി ജോലി നോക്കവേ ഉറങ്ങിപ്പോയ ജീവനക്കാരന്‍റെ പോക്കറ്റടിച്ച യുവാവിനെ പൊലീസ് പിടികൂടി. ഉമയനല്ലൂർ തുണ്ടിൽ വയലിൽ വീട്ടിൽ തങ്കമുത്തു (39) ആണ് പിടിയിലായത്. ഇരവിപുരം പള്ളിമുക്കിലെ ബേക്കറിയിലെ സെക്യൂരിറ്റി പണമാണ് അപഹരിച്ചത്. ജോലിക്കിടെ രാത്രി 2.45 ഓടെ ജീവനക്കാരൻ മയക്കത്തിലായ സന്ദർഭത്തിലാണ് ഇയാൾ മോഷണം നടത്തിയത്. 1700 രൂപയും മൊബൈൽ ഫോണുമാണ് അപഹരിച്ചത്. സി.സി.ടി.വി ദ്യശ്യങ്ങളിൽ നിന്ന് പൊലീസ് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്.ടി. ബിജുവിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അരുൺഷാ, ജയേഷ്, പ്രകാശ്, ജയകുമാർ, അജിത്ത് എ.എസ്.ഐ സുരേഷ്, സി.പി.ഒ മാരായ അഭിലാഷ്, വിനു വിജയൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story