Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകളിയും പാട്ടും...

കളിയും പാട്ടും ശാസ്​ത്രപരീക്ഷണങ്ങളുമായി 'അറിവുത്സവം'

text_fields
bookmark_border
പെരിനാട്: കളിച്ചും പാട്ടുപാടിയും ചിത്രം വരച്ചും ശാസ്​ത്രപരീക്ഷണങ്ങൾ ചെയ്തും കുട്ടികൾ 'അറിവുത്സവം' ആസ്വദിച്ചു. ചെറുമൂട് വിജയശ്രീ ആർട്ട് ക്ലബ് ബാലവേദിയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ 'അറിവുത്സവത്തിന് തുടക്കമായത്. മുൻ ജുവനൈൽ ജസ്റ്റിസ്​ ബോർഡംഗം ശിവൻ വേളിക്കാട് ഉദ്ഘാടനം ചെയ്തു. എം.പി. മധുപാൽ അധ്യക്ഷതവഹിച്ചു. ക്ലബ് സെക്രട്ടറി സതീഷ്​കുമാർ, ബി. കുഞ്ഞുമോൻ, ആർ. ശശിധരൻ, സോമശേഖരൻപിള്ള, സന്തോഷ്​കുമാർ എന്നിവർ സംസാരിച്ചു. നാല് മുതൽ പത്ത് വരെ ക്ലാസുകളിലുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് അവസാനിക്കും. നഴ്സസ്​ ദിനാചരണം (ചിത്രം) കുണ്ടറ: ആശുപത്രിമുക്ക് എൽ.എം.എസ്​ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നഴ്സസ്​ ദിനാചരണം നടത്തി. പെരുമ്പുഴ മാർ ഇവാനിയോസ്​ സ്​കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ സിസ്റ്റർ പ്രസന്ന ഉദ്ഘാടനം ചെയ്തു. റവ. റോയിമോൻ, നഴ്സിങ് സൂപ്രണ്ട് എസ്​. ലിസി, എൽ. ജിൻസി, അമിത, പ്രഫ. മാത്യു വർഗീസ്​, ഡോ. പി.ജി. ജേക്കബ് എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി റാലിയും ചിത്രരചന മത്സരവും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story