Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭരണഘടന സാക്ഷരതാ യ‌ജ്ഞം

ഭരണഘടന സാക്ഷരതാ യ‌ജ്ഞം

text_fields
bookmark_border
ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിൽ ഭരണഘടന സാക്ഷരത പ്രവർത്തനത്തിന് തുടക്കമായി. ജില്ല പഞ്ചായത്ത് പ്രഡിഡന്‍റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഭരണഘടനയുടെ ആമുഖ പ്രകാശനം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി.കെ. ഗോപൻ നിർവഹിച്ചു. ഉഷാലയം ശിവരാജൻ ഏറ്റുവാങ്ങി. സെനറ്റർമാർക്കുള്ള പ്രതിജ്ഞ വികസനസമിതി അധ്യക്ഷൻ കെ. സുധീർ ചൊല്ലിക്കൊടുത്തു. വൈസ് പ്രഡിഡന്‍റ് എൽ. സുധ, ബ്ലോക്ക് പഞ്ചായത്ത്‌ മെംബർ വൈ. ഷാജഹാൻ, ഗ്രാമപഞ്ചായത്ത്‌ ക്ഷേമസമിതി അധ്യക്ഷ അംബികകുമാരി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രജീല, ടി. ശിവരാജൻ, ഷീലാകുമാരി, തൃദീപ്കുമാർ, എൻ. ഓമനക്കുട്ടൻപിള്ള, സുനിതദാസ്, പഞ്ചായത്ത്‌ സെക്രട്ടറി കെ. സീമ, സി.ഡി.എസ് ചെയർപേഴ്സൺ വിജയനിർമല വി. അനിൽ, വൈ.എ. സമദ്, സുജിനി തൊളിക്കോട്ട്, അസി. സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വേനൽതുമ്പി കലാജാഥ പരിശീലന ക്യാമ്പ് ശാസതാംകോട്ട: ബാലസംഘം കുന്നത്തൂർ ഏരിയ കമ്മിറ്റിയുടെ വേനൽതുമ്പി കലാജാഥ പരിശീലന ക്യാമ്പ് സി.പി.എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ. ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. പി. അംബിക അധ്യക്ഷതവഹിച്ചു. ഏരിയ കൺവീനർ എസ്. ശശികുമാർ , എസ്. സത്യൻ, എം.കെ. പ്രദീപ്, മനീഷ് ഭാസ്കർ, ശോഭന മോഹൻ, അഞ്ജലി, ആർ. തുളസീധരൻ പിള്ള, ജാസ്മിൻ എന്നിവർ സംസാരിച്ചു. കൊച്ചുവേലു, ശരൺ കൈലാസ്, അദ്വൈത്​ മൺറോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story