Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനാല് ഹോട്ടലുകൾ...

നാല് ഹോട്ടലുകൾ അടപ്പിച്ചു

text_fields
bookmark_border
നാല് ഹോട്ടലുകൾ അടപ്പിച്ചു
cancel
ശാസ്താംകോട്ട: പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും ശാസ്താംകോട്ട പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ നാല്​ ഹോട്ടലുകൾ അടപ്പിച്ചു. പത്മാവതി ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടലും ആഞ്ഞിലിമൂട് ജങ്ഷന് സമീപമുള്ള മൂന്ന്​ ഹോട്ടലും ആണ് അടക്കാൻ നിർദേശിച്ചത്. പഴകിയ ആഹാര സാധനങ്ങൾ സൂക്ഷിക്കുകയും വൃത്തിഹീനമായ രീതിയിൽ ആഹാരം പാചകം ചെയ്യുകയും ചെയ്ത ഹോട്ടലുകളാണിവ. കുടിവെള്ളത്തിന്‍റെ സർട്ടിഫിക്കറ്റ്, ജീവനക്കാർക്ക് ഹെൽത്ത്‌ കാർഡ്, ലൈസൻസ് എന്നിവ ഇല്ലാതെ പ്രവർത്തിച്ച വിവിധ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഓഫിസർമാരായ എസ്. മാനസ, ആശാദേവി, മുഹമ്മദ്‌ ഷാ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. ഷിബു, സവീണ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ രാജേഷ്, ഹരികൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഫോട്ടോ: ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story