Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:29 AM IST Updated On
date_range 14 May 2022 5:29 AM ISTഉത്സവമേഖലയായി പ്രഖ്യാപിച്ചു
text_fieldsbookmark_border
കൊട്ടിയം: മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് മേയ് 22ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖലയായി കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ പ്രഖ്യാപിച്ചു. കോവിഡ് മാനദണ്ഡം, ഹരിതചട്ടം എന്നിവ പാലിക്കണം. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കേരള നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുവെന്നത് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. അനധികൃത മദ്യവിലപന, ലഹരി വസ്തുക്കളുടെ വിതരണം എന്നിവ തടയുന്നതിന് എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. അവാർഡ് ദാനം കൊല്ലം: ടി.പി.പത്മനാഭൻ ആചാരി സ്മാരക പുരസ്‌കാരം ഞായറാഴ്ച എൻ.കെ.പ്രേമചന്ദ്രൻ എം.പി സമ്മാനിക്കും. ഉച്ചക്ക് രണ്ടിന് കൊല്ലം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീവിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘം സംസ്ഥാന പ്രസിഡന്‍റ് ആറ്റൂർ ശരച്ചന്ദ്രൻ അധ്യക്ഷത വഹിക്കും. ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story